കേന്ദ്ര സർക്കാരിലെ 24 മന്ത്രാലയങ്ങളിൽ ലാറ്ററൽ എൻട്രി സ്കീം വഴി അപേക്ഷ ക്ഷണിച്ച യുപിഎസ്‌സി നടപടി റദ്ദാക്കി കേന്ദ്രം;

ന്യൂഡൽഹി: കേന്ദ്ര സർക്കാരിലെ 24 മന്ത്രാലയങ്ങൾക്ക് കീഴിലെ ജോയിന്റ് സെക്രട്ടറി, ഡയറക്ടർ, ഡെപ്യൂട്ടി സെക്രട്ടറി പദവികളിലേക്ക് ലാറ്ററൽ എൻട്രി സ്കീം വഴി അപേക്ഷ ക്ഷണിച്ച യുപിഎസ്‌സി നടപടി റദ്ദാക്കി കേന്ദ്രം.

നടപടി സംവരണ തത്വങ്ങൾക്ക് വിരുദ്ധമാണെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശങ്ങൾ ചൂണ്ടിക്കാട്ടി, കേന്ദ്രമന്ത്രി ജിതേന്ദർ സിം‌ങ് യുപിഎസ്‌സിക്ക് കത്തയച്ചു. വിവിധ മന്ത്രാലയങ്ങളിലെ 24 തസ്തികകൾ ഉൾപ്പെടെ 45 തസ്തികകളിലേക്ക് ലാറ്ററൽ എൻട്രി വഴി നിയമനം നൽകാനായിരുന്നു നീക്കം. 

ലാറ്ററൽ എൻട്രി നിയമത്തിനെതിരെ പ്രതിപക്ഷ പാർട്ടികൾ വലിയ പ്രതിഷേധം ഉയർത്തിയിരുന്നു. എൻഡിഎയിലെ ചില ഘടകകക്ഷികളും ഭിന്നസ്വരം പ്രകടിപ്പിച്ചതോടെ തീരുമാനത്തിൽനിന്ന് പിന്മാറാൻ കേന്ദ്രസർക്കാർ നിർബന്ധിതരാകുകയായിരുന്നു. 

ഇത്തരം നിയമനങ്ങൾ സംവരണ തത്വങ്ങളെ അട്ടിമറിക്കുമെന്ന് കത്തിലൂടെ അറിയിച്ച പ്രധാനമന്ത്രി, സംവരണ തത്വം പൂർണമായും പാലിക്കണമെന്നും യുപിഎസ്‌സിയോട് ആവശ്യപ്പെട്ടു.

കേന്ദ്ര സർക്കാർ സർവീസിലേക്കുള്ള ലാറ്ററൽ എൻട്രി നടപ്പായാൽ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ഐഎഎസ്) പോലെയുള്ള പരമ്പരാഗത സർക്കാർ സർവീസ് കേഡറുകൾക്ക് പകരം പുറത്തു നിന്നുള്ള വ്യക്തികള്‍ ഇത്തരം തസ്തികകളിൽ നിയമിക്കപ്പെടും. 

ഇത് നിർണായക സർക്കാർ തസ്തികകളിൽ ഇഷ്ടക്കാരെ നിയമിക്കുന്നതിലേക്കു നയിക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. യുപിഎ ഭരണക്കാലത്ത് കോൺഗ്രസ് ഇഷ്ടക്കാരെ ഇത്തരത്തിൽ സർക്കാർ സർവീസുകളിൽ നിയമിച്ചിരുന്നുവെന്നായിരുന്നു ബിജെപിയുടെ ആരോപണം. 

മോദി സർക്കാർ യോഗ്യതയുള്ളവരെ മാത്രമേ നിയമിക്കുകയുള്ളൂവെന്നും യുപിഎസ്‌സി വിവാദത്തിൽ ബിജെപി വാദിച്ചിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത് വേറെ ലെവൽ' കളങ്കാവൽ ആദ്യ ഷോയിലെ ജനങ്ങളുടെ പ്രതികരണം | Kalamkaval l Mammootty | Theatre Response

കോട്ടയം പിടിച്ചെടുക്കുവാൻ മാണി ഗ്രൂപ്പ് സ്ഥാനാർത്ഥികൾ ഇറങ്ങി.. | ELECTION 2025 | #josekmani | Vote

BJP സ്ഥാനാർത്ഥികൾക്കെതിരെ പരിഹാസവുമായി എക്സ് എംപി പി സി തോമസ്..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !