യുകെ :സൗത്ത് പാര്‍ക്കിലെ ഡാന്‍സ് ക്ലാസ്സില്‍ കത്തിയുമായി അഴിഞ്ഞാടിയ അക്രമിയില്‍ നിന്നും രണ്ട് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ കുത്തേറ്റ യോഗ അദ്ധ്യാപികക്ക് ഇപ്പോള്‍ വീര പരിവേഷമാണെന്ന് അവരുടെ ബന്ധു ബി ബി സിയോട് പറഞ്ഞു.
ടെയ്ലര് സ്വിഫ്റ്റ് - തീംഡ് ഡാന്‍സ് ക്ലാസ്സിന്റെ സംഘാടകരില്‍ ഒരാളാണെന്ന് കരുതപ്പെടുന്ന ലിയാന് ലൂക്കാസ് എന്ന 35 കാരിയാണ് സ്വന്തം ജീവന് പണയം വെച്ചും രണ്ട് കുരുന്നുകളെ രക്ഷിച്ചത്. ആക്രമണത്തില്‍ മൂന്ന് കുട്ടികള്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്.ലിയാന് ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണെന്ന് അവരുടെ ബന്ധുകൂടിയായ ക്രിസ് റിമ്മര്‍ പറഞ്ഞു. ബോധം തെളിയുകയും സംസാരിക്കുകയും ചെയ്തു. നേരത്തെ ഗുരുതരാവസ്ഥയില്‍ ആയിരുന്ന ലിയാന് ഇപ്പോള്‍ സുഖപ്പെടുന്നു എന്നും, എന്നാല്‍, അപകട നില ഇനിയും തരണം ചെയ്തിട്ടില്ലെന്നും ക്രിസ്സ് കൂട്ടിച്ചേര്‍ത്തു.
ആക്രമം ആരംഭിച്ച ഉടനെ തന്നെ ഇവര്‍ കുറെ കുട്ടികളെ ഒരു സ്റ്റോറേജ് മുറിയില്‍ ആക്കുകയും രണ്ട് കുഞ്ഞു പെണ്‍കുട്ടികളെ ആക്രമിക്കാനുള്ള ശ്രമം, ആക്രമിയുടെ മുന്പില് കയറി നിന്ന് തടയുകയും ചെയ്തു. ആ ശ്രമത്തിനിടയിലാണ് അവര്‍ക്ക് കുത്തേറ്റത്.
ഇതാണ് ഇപ്പോള്‍ ഇവര്‍ക്ക് വീരപരിവേഷം നല്‍കിയിരിക്കുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ തന്നെ എല്ലാവരെയും സഹായിക്കുന്ന പ്രകൃതമാണ് ലിയാനുള്ളതെന്ന് റിമ്മര്‍ പറയുന്നു.
ഈ സംഭവത്തോടെ തങ്ങളുടെ കുടുംബം മാനസികമായി തകര്‍ന്നിരിക്കുകയാണെന്നും, എല്ലാവരും ഒത്തു ചേര്‍ന്ന് പരസ്പരം ആശ്വസിപ്പിക്കുകയാണെന്നും റിമ്മര്‍ പറഞ്ഞു.ലിയാന്റെ അമ്മയും അച്ഛനും സഹോദരിയും ആശുപത്രിയില്‍ ലിയാനൊടോപ്പമുണ്ട്.ഇപ്പോള്‍ ലിയാന്റെ നില മെച്ചപ്പെട്ട് വരികയാണെന്നും കൂടുതല്‍ വിശദാംശങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും റിമ്മര്‍ പറഞ്ഞു.
മൂന്ന് കുട്ടികള്‍ മരിച്ച സംഭവത്തില്‍ മറ്റ് എട്ട് കുട്ടികള്‍ക്കും ലിയാന് ലൂക്കാസിനു പുറമെ ജോനാഥന് ഹേയ്നെസ് എന്ന മറ്റൊരു വ്യക്തിക്കും പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ പലരും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. കാര്‍ഡിഫില്‍ ജനിച്ച് പിന്നീട് ബാങ്ക്സ് ഗ്രാമത്തിലേക്ക് താമസം മാറ്റിയ ഒരു പതിനേഴു കാരനെയാണ് ഇത് സംബന്ധിച്ച് അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.