കൊച്ചി: മദ്യപിച്ചു ലക്കുകെട്ട് രാത്രി നിരത്തിലിറങ്ങിയ യുവതികളുടെ വിക്രിയകളിൽ വെള്ളം കുടിച്ചു നാട്ടുകാരും പൊലീസും.
ഇന്നലെ രാത്രി 8.45നാണ് ബന്ധുക്കളായ രണ്ടു പെൺകുട്ടികൾ വളഞ്ഞമ്പലം, സൗത്ത് മേൽപ്പാലം പരിസരത്ത് അര മണിക്കൂറോളം പ്രശ്നം സൃഷ്ടിച്ചത്. വളഞ്ഞമ്പലം ക്ഷേത്രത്തിനു സമീപത്തേക്ക് കാറിലാണു യുവതികൾ എത്തിയത്. കാർ നിർത്തിയപ്പോൾ ഇതിലൊരാൾ പുറത്തിറങ്ങി വളഞ്ഞമ്പലം ക്ഷേത്രത്തിലേക്ക് ഓടിക്കയറി.ഇവരെ തിരികെ കൂട്ടിക്കൊണ്ടു പോകാൻ ബന്ധുവായ യുവതി ഒപ്പമെത്തിയെങ്കിലും കൂട്ടാക്കാതെ അസഭ്യം പറയുകയും ക്ഷേത്രവളപ്പിനുള്ളിൽ ഇരിക്കുകയുമായിരുന്നു. നടക്കാൻ പോലും പ്രയാസപ്പെടുന്ന രീതിയിൽ ലക്കുകെട്ട യുവതികളോടു ക്ഷേത്രജീവനക്കാർ പുറത്തു പോകാൻ ആവശ്യപ്പെട്ടതോടെ വാക്കുതർക്കമായി.
സംഭവം കണ്ടെത്തിയ നാട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ബഹളമുണ്ടാക്കിയ യുവതി ക്ഷേത്രവളപ്പിനു പുറത്തിറങ്ങി. ഇവരെ അനുനയിപ്പിച്ചു വീണ്ടും കാറിൽക്കയറ്റാൻ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും വിജയിച്ചില്ല.
തുടർന്ന് യുവതി നടന്നു സൗത്ത് മേൽപ്പാലത്തിനു താഴെയുള്ള ഇടറോഡിലേക്കു കയറി റോഡിൽകിടന്ന് ഉറക്കം തുടങ്ങി. വിളിച്ചുണർത്തി കൊണ്ടുപോകാൻ ഒപ്പമുള്ള യുവതി ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ നാട്ടുകാരും സ്ഥലത്തു കൂടി.
തുടർന്നു കൺട്രോൾ റൂമിൽ നിന്നുള്ള വനിതാ പൊലീസ് സംഘം സ്ഥലത്തെത്തി യുവതിയെ ബലം പ്രയോഗിച്ചു വാഹനത്തിൽക്കയറ്റി കൊണ്ടു പോവുകയായിരുന്നു.
വീസാ ആവശ്യങ്ങൾക്കായി നഗരത്തിലെത്തിയ യുവതികൾ ബാറിൽ കയറി മദ്യപിച്ച ശേഷം കാറിൽ നിരത്തിലിറങ്ങുകയായിരുന്നു എന്നാണു വിവരം. കാറിൽ ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെയാണു യുവതി പുറത്തിറങ്ങി പ്രശ്നം സൃഷ്ടിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.