ഓടിക്കൊണ്ടിരിക്കെ നിയന്ത്രണം നഷ്ടപെട്ട കാറിന് തീ പിടിച്ചു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു,

അഞ്ചൽ:  ഓടിക്കൊണ്ടിരിക്കെ നിയന്ത്രണംവിട്ട കാർ കത്തി നശിച്ചു. ഡൈവ്രറും കാറുടമയുമായ അഞ്ചൽ താന്നി വിളവീട്ടിൽ സിജു(26) അത്ഭുതകരമായി രക്ഷപെട്ടു. തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് തടിക്കാടിന് സമീപം പാങ്ങലിലാണ് സംഭവം. 

കരാറടിസ്ഥാനത്ത് ഹിറ്റാച്ചി, ജെ.സി.ബി, ടിപ്പർ തുടങ്ങിയവരുടെ പ്രവൃത്തികൾ ചെയ്തു വരുന്ന സിജു വർക്ക്സൈറ്റിലേക്ക് പോയ ഹിറ്റാച്ചി കയറ്റിയ ടിപ്പർ ലോറിക്ക് പിറകെ പോകവേയാണ് കാറിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടത്. 

ഒപ്പം ശ്വാസതടസ്സമുണ്ടാകുകയും ചെയ്തു. ഇതോടെ നിയന്ത്രണം വിട്ട കാർ ആളൊഴിഞ്ഞ പുരയിടത്തിലേക്ക് കയറി നിൽക്കുകയായിരുന്നു. ഈ സമയം കാറിൽ നിന്നും പുറത്തുചാടിയാണ് സിജു രക്ഷപെട്ടത്. 

തീ ആളിക്കത്തുന്നത് കണ്ട് ഓടിക്കൂടിയ പരിസരവാസികൾ അവശനായ സിജുവിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം സ്വദേശിയായ സിജു ഏറെനാളായി അഞ്ചലിലാണ് താമസിച്ചു വരുന്നത്. പുനലൂരിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. കാർ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് സംശയിക്കുന്നു. അഞ്ചൽ പൊലീസ് മേൽനടപടിയെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !