ഡൽഹി: ഉരുൾപൊട്ടൽ നാശംവിതച്ച വയനാട്ടിലെ 13 വില്ലേജുകൾ ഉൾപ്പെടെ, ആറ് സംസ്ഥാനങ്ങളിലായി പശ്ചിമഘട്ടത്തിൻ്റെ 56,800 ചതുരശ്ര കിലോമീറ്റർ, പരിസ്ഥിതിലോല പ്രദേശമായി പ്രഖ്യാപിക്കാനുള്ള അഞ്ചാമത് കരട് വിജ്ഞാപനം കേന്ദ്രം പുറത്തിറക്കി. വയനാട്ടിൽ ദുരന്തമുണ്ടായതിന് പിന്നാലെ ജൂലൈ 31നാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്.
വയനാട് ജില്ലയിലെ രണ്ട് താലൂക്കുകളിലായി 13 വില്ലേജുകൾ ഉൾപ്പെടെ, കേരളത്തിലെ 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം പരിസ്ഥിതിലോലമായി പ്രഖ്യാപിക്കാപിക്കുന്നതാണ് കരട് വിജ്ഞാപനം.
ഗുജറാത്തിൽ 449 ചതുരശ്ര കിലോമീറ്റർ, മഹാരാഷ്ട്രയിൽ 17,340 ചതുരശ്ര കിലോമീറ്റർ, ഗോവയിൽ 1,461 ചതുരശ്ര കിലോമീറ്റർ, കർണാടകയിൽ 20,668 ചതുരശ്ര കിലോമീറ്റർ , തമിഴ്‌നാട്ടിൽ 6,914 ചതുരശ്ര കിലോമീറ്റർ എന്നിങ്ങനെയാണ് വിജ്ഞാപനത്തിൽ പരസ്ഥിതലോല പ്രദേശം കണക്കാക്കിയിരിക്കുന്നത്.
ഖനനം, ക്വാറി പ്രവർത്തനം, മണൽ ഖനനം എന്നിവ പൂർണമായി നിരോധിക്കണമെന്നാണ് കരടിലെ നിർദേശം. അന്തിമ വിജ്ഞാപനം പുറത്തിറങ്ങുന്നതോടെയോ, നിലവിലുള്ള ഖനന പാട്ട കാലാവധി അവസാനിക്കുന്നതോടെയോ, ഖനനങ്ങൾ ഘട്ടം ഘട്ടമായി നിർത്തലാക്കുമെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
പുതിയ താപവൈദ്യുത പദ്ധതികൾ പാടില്ല. നിലവിലുള്ള പദ്ധതികൾ തുടർന്നും പ്രവർത്തിക്കാം, എന്നാൽ വിപുലീകരണം അനുവദിക്കില്ല. നിലവിലുള്ള കെട്ടിടങ്ങളുടെ അറ്റകുറ്റപ്പണികൾക്കും നവീകരണത്തിനും ഒഴികെ, വലിയ തോതിലുള്ള നിർമ്മാണ പദ്ധതികളും ടൗൺഷിപ്പുകളും പ്രദേശത്ത് നിരോധിച്ചിരിക്കുന്നുവെന്നും, വിജ്ഞാപനത്തിൽ നിർദേശിക്കുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.