പാരിസ്: ഷൂട്ടിങ് റേഞ്ചിൽനിന്ന് ഹാട്രിക് മെഡലുകളെന്ന ചരിത്രനേട്ടത്തിലേക്ക് നിറയൊഴിച്ച മനു ഭാക്കറിന് ചെറുതായി പിഴച്ചു. മെഡൽ വഴിയിൽ ഏറിയ പങ്കും മുന്നിലായിരുന്നെങ്കിലും അവസാന ഘട്ടത്തിൽ പിഴച്ചതോടെ 25 മീറ്റർ പിസ്റ്റളിൽ നാലാം സ്ഥാനവുമായി മനു ഭാക്കറിന് മടക്കം. ഈ ഒളിംപിക്സിൽ 2 മെഡൽ നേടി മനു നേരത്തേതന്നെ ചരിത്രം സൃഷ്ടിച്ചിരുന്നു.
25 മീറ്റർ പിസ്റ്റളിൽ ദക്ഷിണ കൊറിയയുടെ യാങ് ജിൻ സ്വർണം നേടി. ആതിഥേയ രാഷ്ട്രമായ ഫ്രാൻസിന്റെ കാമില്ല ജെദ്‌റെസ്കിയ്ക്കാണ് വെള്ളി. ഹംഗറി താരം വെറോനിക്ക മേജർ വെങ്കലം നേടി.
വെങ്കല മെഡലിനുള്ള പോരാട്ടത്തിൽ ഹംഗറിയുടെ വെറോനിക്കയോടു തോറ്റാണ് മനു ഭാക്കർ നാലാം സ്ഥാനത്ത് ഒതുങ്ങിയത്. യോഗ്യതാ മത്സരത്തിൽ ഒളിംപിക് റെക്കോർഡിന് ഒപ്പമെത്തുന്ന പ്രകടനവുമായി ഒന്നാം സ്ഥാനത്തോടെയാണ് ഹംഗേറിയൻ താരം വെറോനിക്ക ഫൈനലിൽ കടന്നത്.
യോഗ്യതാ റൗണ്ടിൽ വെറും 2 പോയിന്റ് വ്യത്യാസത്തിലാണ് 25 മീറ്റർ പിസ്റ്റൾ വിഭാഗത്തിൽ മനു ഭാക്കർ രണ്ടാമതായിപ്പോയത്. ഒന്നാമതെത്തിയത് ഹംഗറിയുടെ വെറോനിക്ക മേജർ (592 പോയിന്റ്). മനു നേടിയത് 590 പോയിന്റ്. മൂന്നാമതെത്തിയത് ഇറാന്റെ ഹനിയേ റൊസ്താമിയൻ (588). ഇതേയിനത്തിൽ മത്സരിച്ച ഇന്ത്യയുടെ ഇഷാ സിങ് 581 പോയിന്റോടെ 18–ാം സ്ഥാനവുമായി പുറത്തായിരുന്നു. ആദ്യ 8 സ്ഥാനക്കാർ മാത്രമാണു ഫൈനലിലേക്കു കടന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.