തിരുവനന്തപുരം: വൈദ്യുതി സ്മാർട് മീറ്റർ സ്ഥാപിക്കുന്ന പദ്ധതിക്കു കെഎസ്ഇബി ടെൻഡർ നടപടികൾ തുടങ്ങി. മീറ്റർ വിതരണം, സ്ഥാപനം, സിസ്റ്റം സംയോജനം, പ്രവർത്തിപ്പിക്കലും അറ്റകുറ്റപ്പണികളും തുടങ്ങിയവയ്ക്കും ഹെഡ് എൻഡ് സിസ്റ്റം സോഫ്റ്റ്‌വെയർ, റേഡിയോ ഫ്രീക്വൻസി /സെല്ലുലർ കമ്യൂണിക്കേഷൻ നെറ്റ്‌വർക് എന്നിവയ്ക്കുമായി 211 കോടി രൂപയുടെ ടെൻഡറാണു ക്ഷണിച്ചത്.
പ്രീ ബിഡ് മീറ്റിങ് 12 ന് നടക്കും. സെപ്റ്റംബർ 9 വരെ ബിഡ് സമർപ്പിക്കാം. 12 ന് ടെക്നിക്കൽ ബിഡ് തുറക്കും. മീറ്ററിലെ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന മീറ്റർ ഡേറ്റ മാനേജ്മെന്റ് സിസ്റ്റം (എംഡിഎംഎസ്) സോഫ്റ്റ്‌വെയറിനായി 10 കോടിയുടെ മറ്റൊരു ടെൻഡറും ക്ഷണിച്ചു. ഇതിന്റെ പ്രീബിഡ് മീറ്റിങ് 16 നു നടക്കും. ആദ്യഘട്ടത്തില്‍ മൂന്നു ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ സ്ഥാപിക്കാനാണ് തീരുമാനം.
കേന്ദ്രം നിര്‍ദ്ദേശിച്ച ടോട്ടക്സ് മാതൃകയിലല്ലാത്തതിനാല്‍ സ്മാര്‍ട് മീറ്ററിന്റെ ഗ്രാന്‍ഡ് ലഭിക്കില്ലെങ്കിലും വിതരണ ശൃംഖലയുടെ നവീകരണത്തിനടക്കമുള്ള മറ്റ് ഗ്രാന്‍ഡുകള്‍ ലഭിക്കും.സിസ്റ്റം മീറ്ററിങ് ഉള്ള ട്രാന്‍സ്ഫോര്‍മര്‍, സബ്സ്റ്റേഷന്‍ എന്നിവിടങ്ങളിലും ഹൈ ടെന്‍ഷന്‍ ഉപഭോക്തക്കള്‍ക്കും, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും സ്മാര്‍ട്ട് മീറ്റര്‍ സ്ഥാപിക്കും. നേരത്തെ 33 ലക്ഷം സ്മാര്‍ട് മീറ്ററുകള്‍ വാങ്ങാനായിരുന്നു തീരുമാനം.
ടോട്ടക്സ് മാതൃകയില്‍ പദ്ധതി നടപ്പാക്കിയാല്‍ ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതയുണ്ടാകുമെന്ന് ചൂണ്ടിക്കാണിച്ചാണ് ജീവനക്കാരുടെയും ഓഫിസര്‍മാരുടെയും സംഘടകള്‍ പ്രതിഷേധിച്ചത്.അടുത്തവര്‍ഷം ഗാര്‍ഹിക ഉപഭോക്താക്കളും സ്മാര്‍ട് മീറ്റര്‍ സ്ഥാപിക്കണമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.