തിരുവനന്തപുരം: കഴിഞ്ഞ ദിവസം പുറത്തുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് നിയമനടപടിക്ക് ശുപാർശ ചെയ്യുന്നതായി വിവരം.
സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുക്കാമെന്നാണ് പറയുന്നത്. സ്വകാര്യത പരിഗണിച്ച് പുറത്തുവിടാത്ത ഭാഗത്താണ് ശുപാർശയുള്ളത്.
ഒരുപാട് നടിമാർ അവരുടെ വ്യക്തിപരമായ അനുഭവങ്ങൾ മൊഴിയായി നൽകിയിട്ടുണ്ട്. ഒരു സംവിധായകൻ തന്നോട് മോശമായി പെരുമാറിയെന്ന് സഹപ്രവർത്തകരോട് പറഞ്ഞപ്പോൾ സഹകരിച്ച് മുന്നോട്ടുപോകാനായിരുന്നു അവർ നൽകിയ മറുപടിയെന്ന് ഒരു നടി കമ്മീഷൻ അംഗങ്ങളോട് പറഞ്ഞിട്ടുണ്ട്.
തന്നെ ഉപദ്രവിച്ച നടന്റെ കൂടെ പിറ്റേന്ന് ഭാര്യയായി അഭിനയിക്കേണ്ടി വന്ന അനുഭവം മറ്റൊരു നടിയും പങ്കുവച്ചിട്ടുണ്ട്. ഇതൊക്കെ സാക്ഷി മൊഴികളായി മുന്നിലുണ്ട്. ഇതൊക്കെ പരിഗണിച്ച് ഐ പി സി 354 പ്രകാരം കേസെടുക്കാമെന്നാണ് പറയുന്നത്.
കൂടാതെ വിദേശ ഷോകളുടെ പേരിലും നടിമാർക്കെതിരെ ലൈംഗിക ചൂഷണമുണ്ടായെന്നും നടിമാർ മൊഴി നൽകിയിട്ടുണ്ട്. പ്രധാന നടന്മാരുടെ അടക്കം പേരുകൾ റിപ്പോർട്ടിലുണ്ടെന്നാണ് വിവരം. കേസെടുക്കുകയാണെങ്കിൽ അവർക്ക് കുരുക്കായേക്കും.
അതിക്രമത്തെപ്പറ്റി ഒരു നടിയുടെയും പരാതി കിട്ടിയിട്ടില്ലെന്നും പരാതിയില്ലാതെ എങ്ങനെ കേസെടുക്കുമെന്നും സജി ചെറിയാൻ ഇന്നലെ പ്രതികരിച്ചിരുന്നു.
താൻ മന്ത്രിയായി മൂന്നര വർഷമായിട്ടും ഒരു നടി പോലും പരാതി നൽകിയിട്ടില്ലെന്നും രണ്ട് മാസത്തിനകം കോൺക്ലേവ് നടത്താൻ തീരുമാനിച്ചിട്ടുണ്ടെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.