മുംബൈ: രണ്ടു യാത്രക്കാരെയും വനിതാ കോൺസ്റ്റബിളിനെയും മർദിച്ച യാത്രക്കാരിയെ വിമാനത്തിൽ നിന്ന് ഇറക്കിവിട്ടു.
പുണെ–ഡൽഹി വിമാനം പുറപ്പെടുന്നതിനു മുൻപാണു സഹോദരനെയും സഹോദരിയെയും പുണെ സ്വദേശിനിയായ യാത്രക്കാരി കയ്യേറ്റം ചെയ്തത്.
അക്രമം തടയാനുള്ള ശ്രമത്തിനിടെയാണു വനിതാ കോൺസ്റ്റബിളിനു മർദനമേറ്റത്. കൂടുതൽ സിഐഎസ്എഫ് ഉദ്യോഗസ്ഥരെത്തി സ്ത്രീയെയും ഭർത്താവിനെയും വിമാനത്തിൽ നിന്നു പുറത്തിറക്കി.
കേസെടുത്ത പൊലീസ്, ചോദ്യം ചെയ്യലിനു ഹാജരാകണമെന്ന വ്യവസ്ഥയോടെ ഇരുവരെയും വിട്ടയച്ചു.
ബന്ധുവിന്റെ മരണത്തെ തുടർന്നുള്ള അസ്വസ്ഥതയായിരിക്കാം അസ്വഭാവിക പെരുമാറ്റത്തിനു കാരണമെന്നാണു സംശയിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.