കൊച്ചി: സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ചു പഠിച്ച ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടരുതെന്ന നടി രഞ്ജിനിയുടെ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി.
റിട്ട് ഹർജിയുമായി സിംഗിൾ ബെഞ്ചിനെ സമീപിക്കാൻ രഞ്ജിനിയോടു കോടതി നിർദേശിച്ചു. വിവരാവകാശ നിയമപ്രകാരം റിപ്പോർട്ട് പുറത്തുവിടാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്തായിരുന്നു ഹർജി.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുൻപാകെയുണ്ടായിരുന്ന ഹർജി സാങ്കേതികതയുടെ പേരിലാണ് തള്ളിയത്. റിപ്പോർട്ട് പുറത്ത് വിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യവും അംഗീകരിച്ചില്ല. അതേസമയം, സിംഗിൾ ബെഞ്ചിനെ സമീപിക്കുമെന്ന് രഞ്ജിനി പറഞ്ഞു.
റിപ്പോർട്ട് പുറത്തുവിടണമെന്ന സംസ്ഥാന വിവരാവകാശ കമ്മിഷന്റെ ഉത്തരവ് സ്വകാര്യതയുടെ ലംഘനമാകുമെന്നു ചൂണ്ടിക്കാട്ടി നിർമാതാവ് സജിമോൻ പാറയിൽ നൽകിയ ഹർജിയും നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. തുടർന്ന് റിപ്പോർട്ട് പുറത്തുവിടാൻ സിംഗിൾ ബെഞ്ച് ജസ്റ്റിസ് വി.ജി.അരുൺ നിർദേശം നൽകി.
ഇതിനെതിരെയാണ് നടി രഞ്ജിനി ഡിവിഷൻ ബഞ്ചിനെ സമീപിച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിന് എതിരല്ലെന്നും താനുൾപ്പെടെ കൊടുത്ത മൊഴികളിൽ എന്തൊക്കെ പുറത്തുവിടുന്നു എന്നറിയാൻ നിയമപരമായി അവകാശമുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.