തൃശ്ശൂർ: തൃശൂരിലെ തീരദേശ മേഖലയില്‍ വീണ്ടും അവയവ കച്ചവടക്കാര്‍ പിടിമുറുക്കുന്നതായി പരാതി. കൊടുങ്ങല്ലൂരിനടുത്ത് ശ്രീനാരായണപുരം പഞ്ചായത്തില്‍ ഒരു കൊല്ലത്തിനിടെ കിഡ്നി വാഗ്ദാനം ചെയ്തത് ഏഴുപേര്‍. പഞ്ചായത്ത് അനുമതിക്കായി കൂട്ടത്തോടെ ആളുകളെത്തിയതിനെത്തുടര്‍ന്നാണ് അവയവക്കച്ചവടമെന്ന സംശയം ഉയരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എംഎസ് മോഹനന് മാധ്യമങ്ങളോട് പറഞ്ഞു.
കിഡ്നി ദാനം ചെയ്തവരിലേറെയും സ്ത്രീകളാണ്. എറണാകുളത്തെ ആശുപത്രികളിലാണ് എല്ലാ അവയവ കൈമാറ്റവും നടന്നതെന്നും സമഗ്രാന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് പറയുന്നു. പത്തുലക്ഷം രൂപ വരെ ലഭിച്ചതായി ദാതാക്കളിലൊരാള്‍ പറഞ്ഞു. പാവപ്പെട്ട വീടുകളിലെ വനിതകളെയാണ് ഇടനിലക്കാർ ഇരകളാക്കുന്നത്.
കഴിഞ്ഞ കൊല്ലം മൂന്നു പേരാണ് പഞ്ചായത്തില്‍ അപേക്ഷയുമായി വന്നതെന്നും ഇക്കൊല്ലം കൂടുതൽ പേർ എത്തിയത് സംശയത്തിനിടയാക്കിയെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. സംഭവത്തിന് പിന്നിൽ അവയവ മാഫിയ ഉണ്ടോ എന്ന് അന്വേഷണം വേണമെന്നും പഞ്ചായത്ത് പ്രസിഡന്റ് ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.