പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് കെവൈസി പുതുക്കാൻ ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം; പുതുക്കിയില്ലെങ്കിൽ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കും

ദില്ലി: പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് ഉപഭോക്താക്കൾക്ക് കെവൈസി പുതുക്കാൻ ശേഷിക്കുന്നത് രണ്ട് ദിവസം മാത്രം. പിഎൻബി ഉപഭോക്താക്കൾ ഓഗസ്റ്റ് 12-നകം കെവൈസി പുതുക്കിയില്ലെങ്കിൽ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിക്കുമെന്നും ബാങ്ക് പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു. 2024 മാർച്ച് 31 വരെ കെവൈസി പുതുക്കാനുള്ളവർക്കാണ് ഈ നിർദ്ദേശം.

ഐഡന്റിറ്റി പ്രൂഫ്, അഡ്രസ് പ്രൂഫ്, സമീപകാല ഫോട്ടോ, പാൻ, വരുമാന തെളിവ്, മൊബൈൽ നമ്പർ തുടങ്ങിയവ അപ്ഡേറ്റ് ചെയ്യണം. ഈ വിവരങ്ങളിൽ മാറ്റമൊന്നുമില്ലെങ്കിലും അത് ബാങ്കിനെ അറിയിക്കേണ്ടതാണ്. ഒരു ഉപഭോക്താവ് അവരുടെ കെവൈസി വിവരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞാൽ, പുതിയ അക്കൗണ്ടുകൾ തുറക്കുന്നതിനോ ലൈഫ് ഇൻഷുറൻസ് വാങ്ങുന്നതിനോ ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനോ പോലെയുള്ള വ്യത്യസ്ത ആവശ്യങ്ങൾക്കായി അവർ വീണ്ടും പ്രക്രിയയിലൂടെ കടന്നുപോകേണ്ടതില്ല.

വിവിധ സാമ്പത്തിക സേവനങ്ങൾക്കായി ഉപഭോക്താക്കൾക്ക് കെവൈസി വിവരങ്ങൾ നൽകേണ്ടതായി വരും. ഇത് ഒഴിവാക്കി പകരം ഒറ്റത്തവണ നൽകുന്ന പ്രക്രിയയാണ്‌ സെൻട്രൽ കെവൈസി അഥവാ സി കെവൈസി. സെൻട്രൽ രജിസ്ട്രി ഓഫ് സെക്യൂരിറ്റൈസേഷൻ അസറ്റ് റീകൺസ്ട്രക്ഷൻ ആൻഡ് സെക്യൂരിറ്റി ഇൻററസ്റ്റ് ഓഫ് ഇന്ത്യയാണ് സെൻട്രൽ കെവൈസി നിയന്ത്രിക്കുന്നത്. കൂടാതെ ഉപഭോക്താവിന്റെ കെവൈസി സംബന്ധമായ വിവരങ്ങൾ മാത്രമേ ഈ നമ്പറിലൂടെ ലഭിക്കൂ.

ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ബാങ്കിന്റെ ബ്രാഞ്ച് സന്ദർശിക്കാതെ തന്നെ അവരുടെ കെവൈസി ഡിജിറ്റലായി അപ്ഡേറ്റ് ചെയ്യാം. കെവൈസി അപ്ഡേറ്റ് ചെയ്യേണ്ട ഉപഭോക്താക്കളെ അവരുടെ രജിസ്റ്റർ ചെയ്ത ഇമെയിൽ വിലാസത്തിലേക്ക് രണ്ട് അറിയിപ്പുകളും രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറുകളിലേക്ക് എസ്എംഎസ് അറിയിപ്പുകളും നൽകിയിട്ടുണ്ടെന്ന് ബാങ്ക് പ്രസ്താവനയിൽ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918921123196 OR +918606657037   വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു നൂറ്റാണ്ടിനെ ആവേശം കൊള്ളിച്ച മുദ്രാവാക്യം ഇനിയില്ല

പുറത്ത് വരുന്നത് ഭയം ജനിപ്പിക്കുന്ന ഞെട്ടിക്കുന്ന സത്യങ്ങൾ | Dharmasthala Mass Murder

"'വില്യം മോറിസ് അക്കാദമിയില്‍ എ ലെവല്‍ വിദ്യാര്‍ത്ഥിനി ഹെഷു...!!'', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !