ഡല്‍ഹി: ടിക്കറ്റ് നിരക്കില്‍ പ്രത്യേക ഓഫര്‍ നല്കുന്ന ഫ്രീഡം സെയില്‍ പ്രഖ്യാപിച്ച് വിസ്താര എയര്‍ലൈന്‍സ്. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ചാണ് ഫ്രീഡം സെയില്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇതുപ്രകാരം ആഭ്യന്തര, അന്താരാഷ്ട്ര യാത്രകളുടെ ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കും.
ഇക്കണോമി ക്ലാസില്‍ പശ്ചിമ ബംഗാളിലെ ബാഗ്ഡോഗ്രയില്‍ നിന്ന് ആസ്സാമിലെ ദിബ്രുഗഡിലേക്കുള്ള വണ്‍വേ ടിക്കറ്റിന് 1,578 രൂപയാണ് നിരക്ക്. ഇതാണ് ഏറ്റവും വലിയ ഓഫര്‍. മുംബൈയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള പ്രീമിയം എക്കണോമി ക്ലാസ് ടിക്കറ്റിന് 2,678 രൂപയാണ് നല്‍കേണ്ടി വരിക. ബിസിനസ് ക്ലാസിന് 9,978 രൂപയാണ് ടിക്കറ്റ് നിരക്ക്.
അന്താരാഷ്ട്ര യാത്രാ നിരക്കുകള്‍ 11,978 രൂപ മുതലാണ് തുടങ്ങുന്നത്. ദില്ലിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള എക്കണോമി ക്ലാസ് ടിക്കറ്റ് നിരക്കാണിത്. പ്രീമിയം എക്കണോമി റേഞ്ചില്‍ നിരക്കുകള്‍ തുടങ്ങുന്നത് 13,978 രൂപ മുതലാണ്. ഡല്‍ഹിയില്‍ നിന്ന് കാഠ്മണ്ഡുവിലേക്കുള്ള നിരക്കാണിത്. ഇതേ യാത്രയ്ക്ക് ബിസിനസ് ക്ലാസ് നിരക്ക് 46,978 രൂപയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.