ഉപഗ്രഹ വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്കു മടങ്ങാൻ ശേഷിയുള്ള ചെറുറോക്കറ്റ് 'റൂമി' വിക്ഷേപിച്ചു

ചെന്നൈ: സ്റ്റാർട്ടപ്പ് കമ്പനിയായ സ്‌പേസ് സോൺ ഇന്ത്യ വികസിപ്പിച്ച പുനരുപയോഗിക്കാവുന്ന ഹൈബ്രിഡ് റോക്കറ്റ് ‘റൂമി’ വിക്ഷേപിച്ചു.

കോസ്മിക് റേഡിയേഷൻ തീവ്രത ഉൾപ്പെടെയുള്ള അന്തരീക്ഷ അവസ്ഥകളെ നിരീക്ഷിക്കുന്നതിനും ശേഖരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്ത 3 ക്യൂബ് ഉപഗ്രഹങ്ങളുമായി കേളമ്പാക്കത്തെ മൊബൈൽ ലോഞ്ച് പാഡിൽനിന്ന് ശനിയാഴ്ച രാവിലെ 7.15നായിരുന്നു വിക്ഷേപണം. 

ഉപഗ്രഹ വിക്ഷേപണത്തിനുശേഷം ഭൂമിയിലേക്കു മടങ്ങാൻ ശേഷിയുള്ളതാണു 'റൂമി' എന്ന ചെറുറോക്കറ്റ്. 80 കിലോയാണു ഭാരം. 3 ഉപഗ്രഹങ്ങളും ഭൂമിയിൽനിന്ന് 80 കിലോമീറ്റർ അകലത്തിലുള്ള ഭ്രമണപഥത്തിലെത്തിച്ച ശേഷം റോക്കറ്റിലെ പാരച്യൂട്ടുകൾ ഉപയോഗപ്പെടുത്തി ഭൂമിയിലേക്കു തിരികെയിറങ്ങും. 

ആറായിരത്തോളം സ്കൂൾ വിദ്യാർഥികൾ ഇതിന്റെ നിർമാണത്തിൽ പങ്കാളിയായിട്ടുണ്ട്. ഖര, ദ്രവ ഇന്ധനങ്ങൾ ഉപയോഗിക്കാവുന്ന റോക്കറ്റ് പരിസ്ഥിതി സൗഹൃദമാണെന്ന് അധികൃതർ അവകാശപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !