ടെക്സാസ്: ആരോഗ്യ ഇന്‍ഷുറന്‍സ് സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട വ്യാപാര രഹസ്യങ്ങള്‍ അപഹരിച്ചുവെന്നാരോപിച്ച് ഇന്ത്യന്‍ ഐടി കമ്പനിയായ ഇന്‍ഫോസിസിനെതിരെ കേസുമായി കൊഗ്നിസന്റിന്റെ ഉപസ്ഥാപനമായ ട്രൈസെറ്റോ. ടെക്സാസ് ഫെഡറല്‍ കോടതിയിലാണ് പരാതി നല്‍കിയത്.
കൊഗ്നിസന്റിന്റെ ഡാറ്റാ ബേസ് നിയമവിരുദ്ധമായി കൈക്കലാക്കുകയും ഡാറ്റ പുനര്‍നിര്‍മിച്ച് ' ടെസ്റ്റ് കേസസ് ഫോര്‍ ഫേസറ്റ്സ്' എന്ന പേരില്‍ എതിരാളിയായ മറ്റൊരു ഉത്പന്നം നിര്‍മിക്കാന്‍ ഇന്‍ഫോസിസ് ട്രൈസെറ്റോയുടെ സോഫ്റ്റ്വെയര് ദുരുപയോഗം ചെയ്തെന്നാണ് കേസ്.
നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കൊഗ്നിസന്റ് കേസ് നല്‍കിയിരിക്കുന്നത്. ഒപ്പം തങ്ങളുടെ വ്യാപാര രഹസ്യങ്ങള്‍ ഉപയോഗിക്കുന്നത് തടയണമെന്നും ആവശ്യപ്പെട്ടു.
ട്രൈസെറ്റോ യൂണിറ്റ് വികസിപ്പിച്ച കോഗ്നിസെന്റിന്റെ സോഫ്റ്റ്വെയറില്, ഹെല്‍ത്ത്കെയര്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ പ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിന് വ്യാപകമായി ഉപയോഗിക്കുന്ന ഫെയ്സെറ്റുകളും ക്യുഎന്‍എക്സ്ടി പ്ലാറ്റ്ഫോമുകളും ഉള്‍പ്പെടുന്നു.
എന്നാല്‍ ഇന്‍ഫോസിസ് ആരോപണം നിഷേധിച്ചു. കേസിനെ കുറിച്ച് അറിഞ്ഞുവെന്നും. അതിലെ എല്ലാ ആരോപണങ്ങളും തങ്ങള്‍ നിഷേധിക്കുകയാണെന്നും കോടതിയില്‍ നേരിടുമെന്നും ഇന്‍ഫോസിസ്സ് വക്താവ് പറഞ്ഞു.
ഇരു കമ്പനികളും തമ്മിലുള്ള വൈരം ഏറെ കാലമായി നിലനില്‍ക്കുന്നുണ്ട്. നേരത്തെ തങ്ങളുടെ ജീവനക്കാരെ കൊഗ്നിസന്റ് അന്യായമായി കൈക്കലാക്കുന്നുവെന്ന ആരോപണം ഉയര്‍ത്തി ഇന്‍ഫോസിസ് രംഗത്തുവന്നിരുന്നു.
ഒരാഴ്ച മുമ്പാണ് മുന്‍ ഇന്‍ഫോസിസ് ഉദ്യോഗസ്ഥനായ രാജേഷ് വാര്യരെ പുതിയ സിഎംഡി ആയി കൊഗ്നിസന്റ് നിയമിച്ചത്. കൊഗ്നിസന്റിന്റെ നിലവിലെ സിഇഒ രവി കുമാറിനും ഇന്‍ഫോസിസുമായി മുന്കാലബന്ധമുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.