കോട്ടയം: മഹാത്മഗാന്ധി സര്‍വകലാശാല കായിക വിഭാഗം പഠന വിഭാഗവും പഠനേതര വിഭാഗവുമായി തരം തിരിക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്മാറണമെന്ന് കെപിസിടിഎ.
രാജ്യത്ത് ഒരിടത്തും ഇല്ലാത്ത കായിക രംഗത്തെ പിന്നോട്ടടിക്കുന്ന ഇത്തരം പ്രവര്‍ത്തികളില്‍ നിന്ന് സിന്‍ഡിക്കേറ്റ് പിന്മാറണമെന്ന് സംസ്ഥാന പ്രസിഡന്റ് ആര്. അരുണ്‍കുമാര്‍ ആവശ്യപ്പെട്ടു.
കുട്ടികളുടെ ഭാവി വെച്ച് പന്താടരുത്. കായികരംഗത്ത് രാഷ്ട്രീയവും വ്യക്തിവിരോധവും കലര്‍ത്തി സര്‍വകലാശാലയ്ക്ക് പേരും പെരുമയും നല്കി കൊണ്ടിരിക്കുന്ന കായിക വകുപ്പ് വിഭാഗത്തെ ഇല്ലായ്മ ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
കായിക വിദ്യാഭ്യാസം നിര്‍ബന്ധമായും കരിക്കുലത്തിന്റെ ഭാഗമാക്കണം എന്ന് മുറവിളി ഉയരുന്ന കാലത്തിലാണ് ഇത്തരം പിന്തിരിപ്പന് ആശയങ്ങളുമായി സര്‍വകലാശാല മുന്നോട്ട് പോകുന്നത്. കണ്ണൂര്‍ സര്‍വകലാശാലയില്‍ പരീക്ഷിച്ച് പരാജയപ്പെട്ട ഒരു സംവിധാനമാണ് ഇവിടെ വീണ്ടും നടപ്പിലാക്കാന്‍ ആലോചിക്കുന്നത്.
സര്‍വകലാശാല സിന്‍ഡിക്കേറ്റ് പോലെ ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വ്യക്തി വിരോധം മുന്‍ നിര്‍ത്തി ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് വൈസ് ചാന്‍സലര്‍ അടിയന്തിര മായി ഇടപെട്ട് തടയണമെന്ന് യോഗം ആവശ്യപ്പെട്ടു.
അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികളുമായി സംഘടന മുന്നോട്ട് പോകും എന്ന് കെപിസിടിഎ സംസ്ഥാന സമിതി അറിയിച്ചു ഡോ. പ്രേമചന്ദ്രന് കീഴോത്ത് റോണിജോര്ജ്, ഡോ. എബ്രഹാം എ ,ഡോ. ബിജു ജോണ്‍ ,ഡോ. ഉമര്‍ ഫറൂഖ് ഡോ. ജോ പ്രസാദ് മാത്യു തുടങ്ങിയവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.