വൈക്കം: ടെറസിൽ ഹൈടെക് കൃഷിയിറക്കി നൂറുമേനി വിളവെടുക്കുന്ന വൈക്കം തെക്കേ നട ഇന്ദ്രാ നിവാസിൽ സി.രമേശിന് പുരസ്കാരം.
വൈക്കത്ത് വച്ച് നടന്ന കർഷക ദിനാഘോഷത്തിൽ വച്ചാണ് ആദരവ് ലഭിച്ചത്. വൈക്കം കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ നടന്ന കർഷകർക്കുള്ള പുരസ്കാര വിതരണം വൈക്കം എംഎൽഎ സി.കെ.ആശ നിർവഹിച്ചു.
ഏറെക്കാലമായി വിവിധ രീതിയിൽ ടെറസിലെ കൃഷിരീതികൾ പരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു.പ്രത്യേകിച്ച് ലക്ഷ്യമൊന്നുമില്ലാതെ നടത്തിയ കൃഷിയുടെ വിജയം വൈക്കം കൃഷിഭവനിലെ ഉദ്യോഗസ്ഥരാണ് തിരിച്ചറിഞ്ഞത്. സ്പെഷ്യൽ റൂഫിംഗിലൂടെ വെളിച്ചവും സംരക്ഷണവും ഒരു പോലെ ലഭിക്കും വിധമാണ് കൃഷി രീതി.
ഡ്രിപ്പ് ഇറിഗേഷനും, സോയിൽ ബക്കറ്റ്, ഓട്ടോമാറ്റിക് സോയിൽ മാനേജ്മെൻ്റ് എല്ലാം ചേർത്ത് കൊണ്ട് മുളക്, കാന്താരി, വെണ്ട, വഴുതന, ചീര, പാവക്ക, കുമ്പളം, മത്തൻ, ഇഞ്ചി, പയറുകൾ, തുടങ്ങിയ വിളവുകളാണ് ലഭിച്ചത്.
സി. രമേശ് നെ കൂടാതെ ഉണ്ണികൃഷ്ണൻ ചോതി കോവിലകം, പത്മ നെടിയറയിൽ,തെരേസ ഉലഹന്നാൻ, സിജിമോൻ വി കൃഷിക്കളം കൃഷിക്കൂട്ടം, രാജു ആരവേലിൽ, രാജലക്ഷ്മി മുട്ടത്തിത്തറയിൽ, സെവൻസ് ഫ്രണ്ട് ഗ്രൂപ്പ്, ജയ നാരായണൻ വൈക്കം, ഹരികുമാർ വൈക്കം, അനുശ്രീ കുമാർ, വി ബാബു എന്നിവരെയും കൃഷിഭവനും നഗരസഭയും ചേർന്ന് കർഷക ദിനത്തിൽ ആദരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.