ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ തലവര മാറ്റിമറിക്കുമെന്ന് പദ്ധതിയാണ് അഹമ്മദാബാദ് - മുംബൈ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി. പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. ബുള്ളറ്റ് ട്രെയിൻ സാങ്കേതികവിദ്യ സങ്കീർണമാണെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി അഹമ്മദാബാദിനും മുംബൈയ്ക്കും ഇടയിലാണ്. ജാപ്പനീസ് സാങ്കേതിക വിദ്യയിലാണ് ബുള്ളറ്റ് ട്രെയിൻ സഞ്ചരിക്കുക. ജപ്പാൻ്റെ സാമ്പത്തിക സഹായവും പദ്ധതിക്കുണ്ട്. 320 കിലോമീറ്റർ ദൂരത്തിലാണ് അഹമ്മദാബാദ് - മുംബൈ ഹൈസ്പീഡ് ബുള്ളറ്റ് ട്രെയിൻ പദ്ധതി. ബുള്ളറ്റ് ട്രെയിൻ സാങ്കേതികവിദ്യ സങ്കീർണവും മികച്ചതുമാണ്. അതിനാൽ തന്നെ എൻജിനീയർമാർക്ക് മതിയായ വൈദഗ്ധ്യം ലഭിക്കേണ്ടതുണ്ട്.
20 വർഷമെടുത്താണ് നിരവധി രാജ്യങ്ങൾ ബുള്ളറ്റ് ട്രെയിൻ പദ്ധതി പൂർത്തിയാക്കിയത്. കൊവിഡ് കാലത്ത് നിയന്ത്രണങ്ങൾ നിലനിന്നിട്ടും പദ്ധതിയുടെ 320 കിലോമീറ്റർ കുറഞ്ഞ സമയത്തിനുള്ളിലാണ് നിർമിച്ചതെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കി.
അഹമ്മദാബാദ് - മുംബൈ അതിവേഗ ബുള്ളറ്റ് ട്രെയിൻ പദ്ധതി ആഗോളതലത്തിൽ ചർച്ച ചെയ്യപ്പെടുകയാണ്. അതിന് കാരണം പദ്ധതി പ്രവൃത്തികളുടെ വേഗതയാണ്. അതിവേഗമാണ് നമ്മുടെ പദ്ധതി പുരോഗമിക്കുന്നത്. മഹാരാഷ്ട്രയിലെ താനെയിൽ കടലിനടിയിലൂടെയുള്ള തുരങ്കത്തിൻ്റെ നിർമാണം തുടരുകയാണ്.
എട്ട് നദികൾക്ക് മുകളിലൂടെയുള്ള പാലങ്ങളുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. 13.79 കിലോമീറ്റർ, ജീവൻ മുറുകെപ്പിടിച്ച് ഒരു മാരകയാത്ര ഇനി ഇന്ത്യയിലും; ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ റോപ്‌വേ ഷിംലയില്‍ ഉയരുംയാത്രക്കാർക്ക് എല്ലാ സൗകര്യങ്ങളും വാഗ്ദാനം ചെയ്യുന്ന ബുള്ളറ്റ് ട്രെയിനിൽ എക്സിക്യൂട്ടീവ് ക്ലാസും സാധാരണ ചെയർകാറും എന്നീ രണ്ട് ക്ലാസുകളുണ്ടാകും.
സുരക്ഷ കണക്കിലെടുത്ത് എലവേറ്റഡ് ട്രാക്കുകൾക്ക് ഭൂകമ്പത്തെ പ്രതിരോധിക്കാൻ വയാഡക്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ചിട്ടുണ്ട്. ഒരു ബുള്ളറ്റ് ട്രെയിൻ പദ്ധതി നാലോ അഞ്ചോ നഗരങ്ങളിലെ സമ്പദ്‌വ്യവസ്ഥയെ ഒരു സംയോജിത സമ്പദ്‌വ്യവസ്ഥയാക്കാൻ സഹായിക്കും. 2022ൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് ആരംഭിച്ച ബുള്ളറ്റ് ട്രെയിൻ പദ്ധതി 2026ലോ 2027ലോ പൂർത്തിയാകാനുള്ള സാധ്യതകളാണ് കേന്ദ്ര സർക്കാർ നൽകുന്നത്.
ഗർഡറുകൾ ഉയർത്താൻ ആവശ്യമായ വലിയ ക്രെയിൻ ആദ്യം ഇറക്കുമതി ചെയ്തിരുന്നെങ്കിൽ ഇപ്പോൾ അത് ഇന്ത്യയിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പദ്ധതിക്ക് ഗുജറാത്തും മഹാരാഷ്ട്രയും 5,000 കോടി വീതം നൽകണം. ബാക്കി തുക ജപ്പാനിൽ നിന്നും 0.1 ശതമാനം പലിശയ്ക്ക് വായ്പയായിട്ടാണ് റെയിൽവേ സ്വീകരിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.