തിരുവനന്തപുരം: ബംഗാള്‍ ഉള്‍കടലില്‍ ശ്രീലങ്കയ്ക്കും തമിഴ്നാടിനും മുകളിലായി ചക്രവാതച്ചുഴി രൂപപ്പെട്ടു. അതോടൊപ്പം റായലസീമ മുതല്‍ കോമറിന് മേഖല വരെ ന്യൂനമര്‍ദ പാത്തിയും നിലനില്‍ക്കുന്നുണ്ട്.
ഇതിന്റെ ഫലമായി അടുത്ത മൂന്ന് ദിവസം കേരളത്തിലെ എല്ലാ ജില്ലകളിലും ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്.
ഉച്ചയ്ക്ക് ശേഷം കുറഞ്ഞ സമയത്തില്‍ ഇടി മിന്നലോടു കൂടിയ മഴ പ്രതീക്ഷിക്കാം. തുടക്കത്തില്‍ മലയോര മേഖലയിലും തുടര്‍ന്നു ഇടനാട്, തീരദേശ മേഖലയിലേക്കും വ്യാപിക്കാനാണ് സാധ്യത. അതിനാല്‍ മലയോര മേഖല പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് കാലാവസ്ഥാ വിദഗ്ധര്‍ അറിയിച്ചു.
ഓഗസ്റ്റ് 16 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ (പരമാവധി 50 kmph വരെ) വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, ആഗോള മഴപാത്തി അനുകൂല മേഖലയില്‍ എത്തുന്നത്തോടെ ഈ മാസം അവസാനം വരെ കേരളത്തില്‍ കാലവര്‍ഷം സജീവമാകാനുള്ള സാധ്യതയുണ്ടെന്ന് വിവിധ ഏജന്‍സികള്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.