കോട്ടയം : വിൽപ്പനയ്ക്കായി കൊണ്ടുവന്ന 06.90 കിലോ കഞ്ചാവുമായി അന്യസംസ്ഥാന സ്വദേശികളായ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷാ സ്വദേശികളായ സന്തോഷ് കുമാർ നായിക്(35), ഉപേന്ദ്ര നായിക്(35) എന്നിവരെയാണ്എന്നിവരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
വില്പന നടത്തുന്നതിനായി അന്യസംസ്ഥാനത്ത് നിന്നും ജില്ലയിൽ കഞ്ചാവ് എത്തിയിട്ടുണ്ടെന്ന് പോലീസ് മേധാവി കെ.കാർത്തിക്കിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേർന്ന് ഇന്നലെ രാത്രി 08:15 മണിയോടുകൂടി നടത്തിയ പരിശോധനയിലാണ് മുട്ടമ്പലം ചെല്ലിയൊഴുക്കും റോഡിൽ വെച്ച് 06.90. kg കഞ്ചാവുമായി യുവാക്കൾ പോലീസിന്റെ പിടിയിലാകുന്നത്.
ഇവരുടെ കൈയിലെ ബാഗിനുള്ളിലെ അറയിൽ ടേപ്പ് ചുറ്റികെട്ടി പൊതിഞ്ഞ നിലയിൽ ആയിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഈസ്റ്റ് സ്റ്റേഷൻ എസ്.എച്ച്. ഓ യൂ.ശ്രീജിത്ത്, എസ്.ഐ നെൽസൺ സി.എസ്, എ.എസ്.ഐ പ്രദീപ്, സി.പി.ഓ മാരായ പ്രതീഷ് രാജ്, അജിത്ത്, അജേഷ്, അജിത്ത് ബാബു കൂടാതെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡ് അംഗങ്ങളുമാണ് ജില്ലാ പോലീസ് മേധാവിയുടെ സംഘത്തിൽ ഉണ്ടായിരുന്നത്. ഈ കേസില്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.