ഹൈദരാബാദ്: തിരക്കേറിയ റോഡിൽ പണം വാരിയെറിഞ്ഞ് യൂട്യൂബർ.പണമെടുക്കാൻ ആളുകൾ വാഹനം നിർത്തിയിറങ്ങിയതോടെ വൻ ഗതാഗതക്കുരുക്കും തമ്മിൽത്തല്ലും.
ഹൈദരാബാദിലെ കുകാട്ട്പള്ളി മേഖലയിൽ പവർ ഹർഷ എന്ന യൂട്യൂബറാണ് പണം വിതറിയുള്ള ‘ഷോ’ നടത്തിയത്.വലിയ വാഹനത്തിരക്കുണ്ടായിരുന്ന സമയത്ത് ഇയാൾ റോഡിലേക്കിറങ്ങി പണക്കെട്ട് മുകളിലേക്ക് എറിയുകയായിരുന്നു.
ഇതുകണ്ടതോടെ ബൈക്കും ഓട്ടോറിക്ഷയും മുതൽ വലിയ വാഹനങ്ങൾ വരെ നടുറോഡിൽ നിർത്തി പണം പെറുക്കാനിറങ്ങി.
ഇത് വലിയ ഗതാഗതക്കുരുക്കിനാണ് വഴിവച്ചത്. ഈ രീതിയിലുള്ള വിഡിയോ ചിത്രീകരണം തുടരുമെന്ന സൂചന നൽകിയാണ് പവർ ഹർഷ വിഡിയോ അവസാനിപ്പിക്കുന്നത്.
തന്റെ ടെലഗ്രാം ചാനലിൽ ചേരണമെന്നും ഇയാൾ കാഴ്ചക്കാരോട് പറയുന്നുണ്ട്. താൻ വലിച്ചെറിഞ്ഞത് എത്ര പണമാണെന്ന് കൃത്യമായി പറയുന്നവർക്ക് സമ്മാനങ്ങളും ഇയാൾ വാഗ്ദാനം ചെയ്യുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.