മാധബി പുരി ബുച്ചിന്റെ രാജിയും ജെപിസി അന്വേഷണവും ആവശ്യപ്പെട്ടു കെപിസിസി നടത്തിയ മാർച്ചിൽ പ്രതിഷേധമിരമ്പി.

കൊച്ചി :ഹിൻഡൻബർഗ് റിപ്പോർട്ടിൽ ആരോപണവിധേയയായ സെബി ചെയർപഴ്സൻ മാധബി പുരി ബുച്ചിന്റെ രാജിയും ജെപിസി അന്വേഷണവും ആവശ്യപ്പെട്ടു കെപിസിസി നടത്തിയ ഇ.ഡി ഓഫിസ് മാർച്ചിൽ പ്രതിഷേധമിരമ്പി.

രാജ്യം കൊള്ളയടിക്കുന്നവരുടെ കയ്യിൽ വിലങ്ങ് അണിയിക്കുന്നതു വരെ കോൺഗ്രസ് പോരാട്ടം തുടരുമെന്നു മാർച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.

ബിജെപി നേതാക്കളും കേന്ദ്ര സർക്കാരും ഗൗതം അദാനിയെയും മാധബി പുരി ബുച്ചിനെയും ന്യായീകരിക്കാൻ പണിയെടുക്കുകയാണ്.  സെബി ചെയർപഴ്സനും ഭർത്താവിനും അദാനിയുടെ ഷെൽ കമ്പനികളിൽ അനധികൃത ഇടപാടുകൾ ഉണ്ടെന്നതു ഞെട്ടിക്കുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ അധ്യക്ഷത വഹിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !