കൊല്ലം: കാറില്‍ കടത്തുകയായിരുന്ന 54 ലിറ്റര്‍ അനധികൃത മദ്യവുമായി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം എക്സൈസ് പിടിയില്‍. വടവന്നൂര്‍ കുണ്ടുകാട് ചാളയ്ക്കല്‍ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. ഇന്നലെ വൈകീട്ട് 5 മണിക്കാണ് കൊല്ലങ്കോട്-പുതുനഗരം പാതയില്‍ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന് മുന്‍പില്‍വെച്ചാണ് മദ്യം പിടികൂടിയത്.
അരലിറ്റര്‍ വീതമുള്ള 108 കുപ്പികള്‍ ആറ് കെയ്സുകളിലാക്കി കാറിന്റെ പിന്നില്‍വെച്ച് കടത്തുകയായിരുന്നു. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതല്‍വിലയ്ക്ക് വില്‍ക്കാനാണ് മദ്യം കടത്തിയത്. ഹോളോഗ്രാമോ സീലോ ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ മദ്യക്കടകളില്‍നിന്ന് വാങ്ങിയതല്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമാണെന്ന് എക്സൈസ് അധികൃതര്‍ പറഞ്ഞു. എവിടെയോ വ്യാജമായി നിര്‍മിച്ചതാണെന്നും കൂടുതല്‍ അന്വേഷണം ആവശ്യമുണ്ടെന്നും എക്സൈസ് അധികൃതര്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.