പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും നന്ദി രേഖപ്പെടുത്തി വയനാട് കളക്ടര്‍ ഡി ആര്‍ മേഘശ്രീ

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതര്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും സഹായം നല്‍കിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും നന്ദി രേഖപ്പെടുത്തി കളക്ടര്‍ ഡി ആര്‍ മേഘശ്രീ.

കൂടാതെ അവശ്യമായ ഭക്ഷ്യവസ്തുക്കള്‍ കളക്ഷന്‍ സെന്ററില്‍ ഉണ്ടെന്നും ഇതിനാല്‍ തല്‍ക്കാലത്തേക്ക് കളക്ഷന്‍ സെന്ററില്‍ ഭക്ഷ്യ സാധനങ്ങള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചതായും കളക്ടര്‍ വ്യക്തമാക്കി. 

സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിര്‍ത്തുന്നതിനുള്ള ജനങ്ങളുടെ പിന്തുണയ്ക്ക് തങ്ങള്‍ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാല്‍ ഏത് വെല്ലുവിളിയും തരണം ചെയ്യാനും കൂടുതല്‍ കരുത്തുറ്റ അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയുമന്നും അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കളക്ടറുടെ കുറിപ്പ് വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരല്‍മല എന്നീ പ്രദേശങ്ങളില്‍ ഉരുളപൊട്ടലുമായി ബന്ധപ്പെട്ട് അവശ്യ ഭക്ഷ്യവസ്തുക്കളുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുന്നതിന് സമയബന്ധിതമായി സഹായം നല്‍കിയതിന് പൊതുജനങ്ങളോടും സന്നദ്ധ സംഘടനകളോടും ഹൃദയംഗമമായ നന്ദി രേഖപ്പെടുത്തുന്നു.

നിലവില്‍ ആവശ്യത്തിനുള്ള ഭക്ഷ്യവസ്തുക്കള്‍ കളക്ഷന്‍ സെന്ററില്‍ സംഭരിച്ചുവെച്ചിട്ടുള്ളതാണ്.ആയതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഭക്ഷ്യ/മറ്റു വസ്തുക്കള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചിട്ടുണ്ട് എന്ന വിവരം പൊതുജനങ്ങളെയും സന്നദ്ധ സംഘടനകളെയും അറിയിച്ചുകൊള്ളുന്നു. 

സാമൂഹിക ഉത്തരവാദിത്തബോധവും സാമൂഹിക ഉത്തരവാദിത്തവും നിലനിര്‍ത്തുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്കും ഞങ്ങള്‍ നന്ദിയുള്ളവരാണ്. ഒരുമിച്ചുനിന്നാല്‍ ഏത് വെല്ലുവിളിയും നമുക്ക് തരണം ചെയ്യാനും കൂടുതല്‍ കരുത്തുറ്റ,അനുകമ്പയുള്ള ഒരു സമൂഹം കെട്ടിപ്പടുക്കാനും കഴിയും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !