ആലപ്പുഴ: ആലപ്പുഴയിലെ സ്കൂളില്‍ വെടിവെപ്പ് നടന്നു എന്ന വാര്‍ത്ത നിഷേധിച്ച് ഡിവൈഎസ്പി. പ്രചരിക്കുന്നത് വ്യാജ വാര്‍ത്തയാണെന്ന് ഡിവൈഎസ്പി എം ആര് മധു ബാബു പറഞ്ഞു. വെടിവെപ്പ് നടന്നിട്ടില്ല. സ്ക്കൂളില്‍ ഉണ്ടായ തര്‍ക്കത്തിന്റെ പേരില്‍ ഇടവഴിയില്‍ വെച്ച് അടിപിടി മാത്രമാണ് ഉണ്ടായത്.
എയര്‍ ഗണ്‍ ഉപയോഗിച്ച് അക്രമിക്കുകയാണുണ്ടായത്. വിദ്യാര്‍ഥിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് എയര്‍ ഗണ്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഈ എയര്‍ഗണ്‍ ഉപയോഗിക്കാന്‍ കഴിയാത്തവിധം തകരാറുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയില്‍ എയര്‍ഗണ്ണുമായി വിദ്യാര്‍ത്ഥി സ്കൂളിലെത്തി സഹപാഠിയെ മര്‍ദ്ദിച്ചെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.
ആലപ്പുഴ നഗരത്തിലുള്ള സ്കൂളിലാണ് സംഭവം നടന്നതെന്ന തരത്തിലാണ് വിവരം പുറത്തുവന്നത്. സ്കൂളിലെ അധ്യാപകരാണ് പൊലീസില്‍ പരാതി നല്‍കിയത്. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് അടിപിടിയില്‍ കലാശിച്ചത്. സൗത്ത് പൊലീസ് ജുവൈനല്‍ ജസ്റ്റിസ് ബോര്‍ഡിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.