ആലപ്പുഴ: കൗതുക വസ്തുക്കള്‍ നിര്‍മ്മിക്കുന്നതിനിടെ യുവാവ് ഷോക്കേറ്റ് മരിച്ചു. ചെങ്ങന്നൂര്‍ സ്വദേശി വിപിന്‍ (29) ആണ് മരിച്ചത്.
വീട്ടില്‍ വച്ച് ചുണ്ടന് വള്ളത്തിന്റെ മാതൃക നിര്‍മ്മിക്കുകയായിരുന്നു വിപിന്‍. ഇതിനിടെയാണ് ഷോക്കേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ചെറുപ്പം മുതല്‍ കൗതുക വസ്തുക്കളും ചെറുശില്പങ്ങളും നിര്‍മ്മിക്കുന്നതില്‍ വിദഗ്ധനായിരുന്നു വിപിന്‍. ഇതിനോടകം നിരവധി വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കുകയും വില്പന നടത്തുകയും ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.