രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.. മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ; ഫെയ്സ്ബുക്ക് പോസ്റ്റുമായി രചന നാരായണൻകുട്ടി

തൃശ്ശൂർ: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി നടിമാരാണ് വെളിപ്പെടുത്തലുമായി രം​ഗത്തെത്തുന്നത്.

നടിമാരുടെ ആരോപണത്തിന് പിന്നാലെ താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നടന്‍ സിദ്ദിഖും ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തും രാജിവച്ചിരുന്നു.

ഇപ്പോഴിതാ നടി രചന നാരായണൻകുട്ടി പങ്കുവച്ചിരിക്കുന്ന ഒരു ഫെയ്സ്ബുക്ക് പോസ്റ്റും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്. 

പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികൾ പങ്കുവെച്ച് അഷ്ടമിരോഹിണി ആശംസ പോസ്റ്റാണ് രചന പങ്കുവച്ചിരിക്കുന്നത്. എന്നാൽ പോസ്റ്റിലെ വാചകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപക ചർച്ചയാകുന്നത്. 

"രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ...മാളിക മുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ... ജ്ഞാനപ്പാന, അഷ്ടമിരോഹിണി ദിനാശംസകൾ"- എന്നാണ് രചന കുറിച്ചിരിക്കുന്നത്. 

രചന പങ്കുവച്ചിരിക്കുന്ന പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുമായെത്തിയിരിക്കുന്നത്. സന്ദർഭത്തിനും സാഹചര്യത്തിനും ചേർന്നൊരു ക്യാപ്ഷൻ, ആരെയോ കുത്തി നോവിക്കുന്നുണ്ടോ എന്നൊരു സംശയം എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരും കമന്റ് ചെയ്തിരിക്കുന്നത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !