തിരുവനന്തപുരം: വയനാട്ടിലെ ദുരന്ത മേഖലയില്‍ റിക്കവറി നടപടികള്‍ തല്ക്കാലം നിര്‍ത്തിവയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. വായ്പകള്‍ എഴുതിത്തള്ളാന്‍ ബാങ്കുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പെട്ടെന്നുള്ള ആവശ്യത്തിന് ഈടില്ലാതെ 20,000 രൂപ വരെ വായ്പ നല്‍കും. സഹായധനം മുന്ബാധ്യതകളുടെ തിരിച്ചടവിലേക്ക് എടുക്കില്ലെന്നും ബാങ്ക് അധികൃതരുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
729 കുടുംബങ്ങളാണ് ക്യാംപുകളില്‍ ഉണ്ടായിരുന്നത്. 219 കുടുംബങ്ങളാണ് ഇപ്പോള്‍ ഉള്ളത്. മറ്റുള്ളവര്‍ വാടകവീട്ടിലേക്കോ ബന്ധുവീടുകളിലേക്കോ മാറി. വാടകവീട്ടിലേക്കു മാറിയവര്‍ക്കു വാടക സര്‍ക്കാര്‍ നല്‍കും.
ദുരന്തത്തില്‍പെട്ട 119 പേരെയാണ് ഇനി കണ്ടെത്താനുളളത്. മരിച്ച 59 പേരുടെ കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം നല്കി. 699 കുടുംബങ്ങള്‍ക്ക് 10,000 രൂപ നല്കി.
വയനാട് ദുരന്ത പശ്ചാത്തലത്തില്‍ ഓണം വാരാഘോഷം വേണ്ടെന്നു വച്ചു. മഞ്ഞ റേഷന്‍ കാര്‍ഡുകാര്‍ക്ക് ഓണത്തിന് ഇത്തവണ 13 സാധനങ്ങള്‍ അടങ്ങിയ കിറ്റ് നല്‍കും. 36 കോടി രൂപയാണ് ഇതിനായി ചെലവ് പ്രതീക്ഷിക്കുന്നത്.
സപ്ലൈകോ ഓണച്ചന്തകള്‍ ഈ വര്‍ഷവും പ്രവര്‍ത്തിക്കും. സെപ്റ്റംബര്‍ ആറു മുതലാണ് ഓണച്ചന്തകള്‍ എന്നും മുഖ്യമന്ത്രി പറഞ്ഞു.






.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.