തിരുവനന്തപുരം: പുതിയ കാലത്ത് ജാതിയുടെയും മതത്തിന്‍റെയും അടിസ്ഥാനത്തിൽ സാമൂഹ്യ ഐക്യത്തെ ശിഥിലമാക്കാനുള്ള വലിയ ശ്രമങ്ങൾ ഉണ്ടാകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
തിരുവന്തപുരം അയ്യങ്കാളി ഹാളിൽ നടന്ന മഹാത്മ അയ്യങ്കാളി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാമൂഹ്യഐക്യം കാത്തുസൂക്ഷിക്കുക എന്നതാണ് അയ്യങ്കാളിക്കു നൽകാവുന്ന ഏറ്റവും വലിയ ആദരം.
വർഗീയ കലാപത്തിലേക്ക് സമൂഹത്തിനെ തള്ളിയിടാൻ ചിലർ ശ്രമിക്കുകയാണ്. പ്രാകൃത കാലത്തെ മാറ്റിയെടുക്കാൻ കഴിഞ്ഞത് ഉജ്വലമായ പോരാട്ടങ്ങളിലൂടെയാണ്. ആ പോരാട്ട വഴിയിലെ ഉജ്വല നക്ഷത്രമാണ് മഹാത്മാ അയ്യങ്കാളിയെന്നും പിണറായി വിജയൻ പറഞ്ഞു.
‘‘കേരളത്തെ ഇന്നത്തെ നിലയിലേക്ക് മാറ്റിയെടുത്തതിൽ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ പങ്ക് വിസ്മരിക്കാൻ കഴിയില്ല. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ അയ്യങ്കാളി ദിനം ആചരിക്കുന്നത്.
സംസ്ഥാനം കണ്ട വലിയ ദുരന്തം ആയിട്ടാണ് വയനാട് ദുരന്തം മാറിയിരിക്കുന്നത്. ദുരന്ത സമയത്ത് സമൂഹം കാണിച്ച ഏകോപിതമായ നീക്കം രാജ്യവും ലോകവും ശ്രദ്ധിച്ചതാണ്.
ഇന്നു കാണുന്ന സ്ഥിതിയിലേക്ക് നമ്മുടെ നാടിനെ മാറ്റിയെടുത്തതിൽ അയ്യങ്കാളി അടക്കമുള്ള നവോത്ഥാന നായകരുടെ സുദീർഘമായ പങ്ക് ഓർക്കാതിരിക്കാൻ കഴിയില്ല’’ – മുഖ്യമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.