ആരോപണ വിധേയരിൽ കോണ്‍ഗ്രസ് നേതാവായ അഡ്വ.വി.എസ് ചന്ദ്രശേഖരനും; ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരൻ; മിനു മുനീര്‍

തിരുവനന്തപുരം: മോശമായി പെരുമാറിയെന്ന് നടി മിനു മുനീര്‍ ആരോപണമുന്നയിച്ചവരില്‍ കോണ്‍ഗ്രസ് നേതാവായ അഡ്വ.വി.എസ് ചന്ദ്രശേഖരനും. ലോയേഴ്‌സ് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി നിയമസഹായ വിഭാഗം അധ്യക്ഷനുമാണ് ചന്ദ്രശേഖരന്‍.

പ്രമുഖ നടൻമാരായ ജയസൂര്യ, മുകേഷ്, മണിയന്‍ പിള്ള രാജു, ഇടവേള ബാബു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, വിച്ചു എന്നിവരുടെ പേരുകൾക്കൊപ്പമാണ് ചന്ദ്രശേഖരന്‍റെ പേരും നടി പറഞ്ഞത്. 

ഒരു പ്രൊഡ്യൂസര്‍ക്ക് മുമ്പില്‍ തന്നെ കൊണ്ടുപോയത് ചന്ദ്രശേഖരനാണെന്നായിരുന്നു നടി നേരത്തേ വെളിപ്പെടുത്തിയത്.

രേഖാമൂലം പരാതിയുണ്ടെങ്കില്‍ അവര്‍ നല്‍കട്ടെയെന്നും അങ്ങനെ രേഖാമൂലമുള്ള പരാതി വന്നുകഴിഞ്ഞാല്‍ പ്രതികരണം നടത്താമെന്നുമാണ് ആരോപണം സംബന്ധിച്ച് ചന്ദ്രശേഖരൻ മറുപടി നൽകിയിരിക്കുന്നത്. 

ഇപ്പോള്‍ ഉയര്‍ന്നുവരുന്ന ആരോപണങ്ങള്‍ തന്നെ ബോധപൂര്‍വം ആക്ഷേപിക്കാനാണെന്നും അദ്ദേഹം പറയുന്നു.

അതേസമയം, ആരോപണമുന്നയിച്ച നടിയെ പരിചയമുണ്ടെന്ന് ഇദ്ദേഹം സമ്മതിക്കുന്നുണ്ട്. കൊച്ചിയില്‍ താമസിച്ച സമയത്താണ് നടിയെ പരിചയം. എന്നാല്‍, അവർ ഉന്നയിച്ച ആരോപണങ്ങള്‍ പൂര്‍ണമായി തള്ളിക്കളയുകയാണ് അഡ്വ. ചന്ദ്രശേഖരന്‍.

പ്രമുഖ നടന്‍മാരുള്‍പ്പടെയുള്ളവരില്‍നിന്ന് തനിക്ക് ശാരീരികമായും മാനസികമായും പീഡനമുണ്ടായെന്നാണ് മിനു മുനീര്‍ ആരോപിച്ചത്. അമ്മയില്‍ അംഗത്വം ലഭിക്കാന്‍ ഇടവേള ബാബു വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്ന് അവർ പറഞ്ഞിരുന്നു. 

'ദേ ഇങ്ങോട്ട് നോക്കിയേ' എന്ന സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് ജയസൂര്യ ലൈംഗിക താല്‍പര്യത്തോടെ പെരുമാറിയെന്നും മിനു ആരോപിച്ചു. വഴങ്ങിത്തരണമെന്ന് നടൻ മുകേഷും ആവശ്യപ്പെട്ടുവെന്നും വൃത്തികെട്ട ഭാഷയിൽ സംസാരിച്ചുവെന്നും മിനു മുനീർ പറഞ്ഞിരുന്നു.

മണിയന്‍ പിള്ളരാജു മോശമായി പെരുമാറിയെന്നും മിനു ആരോപിച്ചിരുന്നു. ടാ തടിയാ എന്ന സിനിമയുടെ ചിത്രീകരണം നടക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലേക്ക് വരുമെന്ന് പറഞ്ഞുവെന്നും പിറ്റേദിവസം ലൊക്കേഷനില്‍വെച്ച് ദേഷ്യപ്പെട്ടുവെന്നും മിനു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

Mani C Kappan | Pala രാഷ്ട്രീയം,സ്പോർട്സ്, സിനിമ ഓണം വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 1

Mani C Kappan | Pala വിശേഷങ്ങളുമായി മാണി സി കാപ്പൻ Interview Part 2

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !