കൊല്‍ക്കത്ത: ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുടെ വീട് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് (ഐ.എം.എ) സംഘം സന്ദര്‍ശിച്ചു.
കേസ് സി.ബി.ഐ ഏറ്റെടുത്തതിന് പിന്നാലെ സംഘം വിദ്യാര്‍ഥിനിയുടെ വസതിയിലെത്തിയത്. ആഗസ്റ്റ് ഒമ്പതിന് രാവിലെയായിരുന്നു ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനിയെ കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജ് ആശുപത്രി സെമിനാര്‍ ഹാളില്‍ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
കേസുമായി ബന്ധപ്പെട്ട് പ്രതികളിലൊരാള്‍ ശനിയാഴ്ച അറസ്റ്റിലായിരുന്നു. നീതി ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ള ഡോക്ടര്‍മാര്‍ പ്രതിഷേധം തുടരുകയാണ്. കൊല്‍ക്കത്ത, ഗുവാഹത്തി, ഹൈദരാബാദ്, മുംബൈ നഗരങ്ങളില്‍ പ്രതിഷേധം അരങ്ങേറി. മഹാരാഷ്ട്രയിലെ ഡോക്ടര്‍മാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരും എന്ന് സമരക്കാര്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.