തിരുവനന്തപുരം: പൂവച്ചലിൽ ഓട്ടോയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരിച്ചു.
അലക്ഷ്യമായി എത്തിയ കാർ ഓട്ടോയിലിടിച്ചാണ് അപകടമുണ്ടായത്. പൂവച്ചൽ ഉണ്ടപ്പാറ സ്വദേശി റഫീഖ് (49) ആണ് മരിച്ചത്. പൂവച്ചൽ ഇന്ത്യൻ ഓവർസീസ് ബാങ്കിന് സമീപം നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് പുറകിൽ കാർ ഇടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. ഓട്ടോ ഡ്രൈവറായ റഫീക്ക് തെറിച്ച് മതിലിൽ ഇടിച്ചു നിലത്തേക്ക് വീണു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് റഫീക്കിന് ദാരുണാന്ത്യം സംഭവിച്ചത്.
മൃതദേഹം ഇപ്പോൾ നെയ്യാർ മെഡിസിറ്റി ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടമുണ്ടാക്കിയ കാറിനകത്ത് നിന്നും മദ്യ കുപ്പികൾ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.