മലപ്പുറം ജില്ലാ പോലീസ് മേധാവിക്കെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇടത് എംഎല്‍എ പി.വി.അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍;

മലപ്പുറം: പോലീസ് അസോസിയേഷന്‍ സമ്മേളനത്തില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരനെതിരായ അപകീര്‍ത്തി പരാമര്‍ശങ്ങളില്‍ ഇടത് എംഎല്‍എ പി.വി.അന്‍വര്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ഐപിഎസ് അസോസിയേഷന്‍ കേരള ചാപ്റ്റര്‍.

അപകീര്‍ത്തികരവും ദുരുദ്ദേശ്യപരവുമായ പരാമര്‍ശങ്ങളില്‍ അപലപിച്ചുകൊണ്ടാണ് അന്‍വര്‍ മാപ്പ് പറയണമെന്ന് ഐപിഎസ് അസോസിയേഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

അന്‍വറിന്റെ പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് മാത്രമല്ല, അത്യന്തം അപകടകരമാണെന്നും ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. 'എം.എല്‍.എ.യുടെ പരസ്യമായ അഭിപ്രായപ്രകടനം ഏറെ അപകടകരവും അനാവശ്യവുമാണ്. 

അദ്ദേഹം ജില്ലാ പോലീസ് മേധാവിയെ ഫാസിസ്റ്റായി മുദ്രകുത്തി, സാഹചര്യത്തെ ബംഗ്ലാദേശിനോട് ഉപമിച്ചു. അപമാനകരമായ പെരുമാറ്റമാണ് ഉണ്ടായത്', ഐപിഎസ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

നിയമനടപടികള്‍ അവഗണിച്ച് പലവട്ടം ഔദ്യോഗിക കാര്യങ്ങളില്‍ ജില്ലാ പോലീസ് മേധാവിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി എംഎല്‍എ പരസ്യമായി സമ്മതിച്ചിരിക്കുകയാണ്. ഇത് നിയമലംഘനത്തിന്റെ അപകടകരമായ പ്രവണതയാണെന്ന് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. 

അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അന്‍വര്‍ പിന്‍വലിക്കുകയും മാപ്പ് പറയുകയും ചെയ്യണമെന്നും അസോസിയേഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ഇതിന് മാപ്പുകളുടെ ചിത്രങ്ങള്‍ പങ്കുവെച്ചാണ് പി.വി. അന്‍വര്‍ മറുപടി നല്‍കിയിരിക്കുന്നത്. 'കേരളത്തിന്റെ മാപ്പുണ്ട്, മലപ്പുറം ജില്ലയുടെ മാപ്പുണ്ട്. നിലമ്പൂരിന്റെ മാപ്പുണ്ട്.. ഇനിയും വേണോ മാപ്പ്..??' എന്നും അന്‍വര്‍ ഫെയ്‌സ്ബുക്കില്‍ ചിത്രങ്ങളോടൊപ്പം കുറിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !