ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. സംഭവം ഭയാനകവും ആശങ്കപ്പെടുത്തുന്നതുമാണ്.
സംഭവിച്ചത് സംഭവിച്ചു. ഇത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കരുതെന്നും മുര്‍മു പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ പിടിഎയോട് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി.ഒരു പരിഷ്കൃത സമൂഹത്തില്‍ സഹോദരിമാര്‍ക്കും പെണ്മക്കള്ക്കും ഇത്തരം ഒരു അതിക്രമം ഒരിക്കലും സംഭവിക്കാന്‍ പാടില്ല. കൊല്‍ക്കത്തയില്‍ ഡോക്ടര്‍മാരും വിദ്യാര്‍ഥികളും ഉള്‍പ്പടെ പ്രതിഷേധവുമായി തെരുവില്‍ തുടരുമ്പോൾ ക്രിമിനലുകള്‍ മറ്റെവിടയോ വിലസുകയാണ്
ഇത്തരം സംഭവങ്ങളില്‍ സമൂഹം സത്യസന്ധവും നിഷ്പക്ഷവുമായ ആത്മപരിശോധനയ്ക്ക് തയ്യാറാവണം. സ്ത്രീകളെ വിലകുറച്ചുകാണുന്ന മനോഭാവമുള്ള ആളുകള്‍ നമുക്കിടയില്‍ വര്‍ധിക്കുകയാണ്.
നിര്ഭയസംഭത്തിന് ശേഷം കഴിഞ്ഞ 12വര്‍ഷത്തിനിടെ എണ്ണമറ്റ ബലാത്സംഗക്കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതെല്ലാം സമൂഹം മറക്കുന്നു. സമൂഹത്തിന് ഒന്നാകെ മറവിരോഗം ബാധിക്കുന്നത് ഉചിതമല്ലെന്നും രാഷ്ട്രപതി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.