മദ്യപാനത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി നമുക്ക് അറിയാം. എങ്കിലും അതിന്റെ വ്യാപ്തി എത്രത്തോളമാണെന്ന് പലർക്കും തിരിച്ചറിയാൻ കഴിയാറില്ല.
മദ്യപാനം ആരോഗ്യത്തിന് ഹാനീകരം എന്ന് പറയുമ്പോള്‍ തന്നെ ചിരിച്ചുകൊണ്ട് അതിനെ തള്ളുന്നവരാണ് പലരും. എന്നാല്‍ അതിന്റെ വ്യാപ്തിയുടെ ആഴം മനസ്സിലാക്കി തരുന്ന ഒരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്.സ്ഥിരം മദ്യപാനിയായിരുന്ന ഒരാള്‍ മൂന്ന് ലിറ്റർ രക്തം ഛർദിച്ച് മരിച്ച വാർത്തയാണിത്. ‘ലിവർ ഡോക്ടർ’ എന്നറിയപ്പെടുന്ന പ്രശസ്ത കരള്‍ രോഗ വിദഗ്ധൻ ഡോ.സിറിയക് എബി ഫിലിപ്പാണ് അദ്ദേത്തിന്റെ പേഷ്യന്റ് ആയിരുന്ന ഒരു വ്യക്തിക്ക് മദ്യപാനം മൂലം നേരിടേണ്ടി വന്ന ദുരനുഭവം പങ്കുവെച്ചിരിക്കുന്നത്.
39 -കാരനായിരുന്ന ഇയാള്‍ സ്ഥിരം മദ്യപാനിയായിരുന്നു. ഇതോടെ ഇയാളുടെ പല ആന്തരികാവയവങ്ങളും തകരാറിലായി. ഒരു ദിവസം മദ്യപിച്ച് മൂന്ന് ലിറ്ററോളം രക്തം ഛർദിച്ചു.തുടർന്ന് അബോധാവസ്ഥയിലായ ഇയാളെ സുഹൃത്തുക്കള്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് ഇയാളെ മാറ്റിയിരുന്നു.
നല്ല രീതിയില്‍ സാമ്പത്തിക ഭദ്രതയുള്ള ആളായിരുന്നു ഇയാളെന്നും ഡോക്ടർ എടുത്ത് പറയുന്നുണ്ട്. കാരണം പണം നമ്മുടെ പക്കല്‍ എത്രത്തോളം ഉണ്ടെങ്കിലും ആരോഗ്യസ്ഥിതി അത്രത്തോളം വഷളായാല്‍ നമുക്ക് പിന്നീട് ഒന്നും ചെയ്യാൻ കഴിയില്ലെന്ന അവബോധം നല്‍കുകയാണ് ഡോക്ടർ. ഇയാളുടെ വൃക്ക അടക്കം തകരാറിലായിരുന്നു.
ശ്വാസ തടസ്സം അടക്കം നേരിട്ട ഇയാള്‍ക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നല്‍കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ മദ്യപാനം അത്രത്തോളം അദ്ദേത്തിന്റെ ആരോഗ്യത്തെ മോശമായി ബാധിച്ചിരുന്നു. അതുകൊണ്ട് ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ലെന്ന് പറയുകയാണ് ഡോക്ടർ തന്റെ പോസ്റ്റില്‍.
മദ്യപിക്കാൻ ഇപ്പോഴും കൂടെയുണ്ടായിരുന്ന സുഹൃത്തക്കള്‍ ആശുപത്രിയിലായിരുന്ന യുവാവിനെ കാണാൻ പോലും എത്തിയിരുന്നില്ല. ഭാര്യയും കുട്ടിയും മാത്രമാണ് ആശുപത്രിയില്‍ ഉണ്ടായിരുന്നത്.
ഒരു ആപത്ത് വരുമ്പോള്‍ നമുക്ക് നാം മാത്രമേ ഉണ്ടാകൂ എന്നും അതിനാല്‍ തന്നെ നമ്മുടെ ആരോഗ്യത്തെ പറ്റി ചിന്തിച്ചുകൊണ്ട് വേണം നാം സ്വയം മുന്നോട്ട് പോകാൻ എന്നതുകൂടി പറഞ്ഞുവെക്കുകയാണ് ഡോക്ടർ സിറിയക് എബി ഫിലിപ്സ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.