ഡല്‍ഹി: അഴിമതി കേസില്‍ സി.ബി.ഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ഇ.ഡി ഉദ്യോഗസ്ഥൻ റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍.
ഡല്‍ഹിക്ക് സമീപം ഷാഹിബാബാദിലെ റെയില്‍വേ ട്രാക്കിലാണ് ഇ.ഡി ഉദ്യോഗസ്ഥനായ അലോക് കുമാർ രഞ്ജന്റെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.ഗാസിയാബാദില്‍ നിന്നുള്ള അലോക് കുമാർ ഡെപ്യുട്ടേഷനിലാണ് ഇ.ഡിയിലെത്തിയത്. നേരത്തെ ആദായ നികുതി വകുപ്പിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. അഴിമതി കേസില്‍ അലോക് കുമാറിനെ രണ്ട് തവണ സി.ബി.ഐ ചോദ്യം ചെയ്തിരുന്നു.
അറസ്റ്റൊഴിവാക്കാൻ 50 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് അലോക് കുമാറിനെതിരെ ആരോപണം. എൻഫോഴ്സ്മെന്റ് ഡയറക്ടർ സന്ദീപ് സിങ് അറസ്റ്റിലായതിനെ തുടർന്നാണ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്ത് വന്നത്. ഒടുവില്‍ കൈക്കൂലി വാങ്ങുന്നതിനിടെ അലോക് കുമാറിനെ സി.ബി.ഐ അറസ്റ്റ് ചെയ്യുകയായിരുന്നു.
മുംബൈയിലെ ജ്വല്ലറി ഉടമയില്‍ നിന്നും ഇയാള്‍ കൈക്കൂലി വാങ്ങിയെന്നും ആരോപണമുണ്ട്. അലോക് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് വ്യക്തത വരുവെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.