ഇതിഹാസ ഗോള്‍ കീപ്പറിന് ഇനി പുതിയ ചുമതല.: പിആര്‍ ശ്രീജേഷ് ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍,

ന്യൂഡല്‍ഹി: മലയാളിയും ഇതിഹാസ ഗോള്‍ കീപ്പറുമായ പിആര്‍ ശ്രീജേഷിനു ഇനി പുതിയ ചുമതല. മുന്‍ നായകന്‍ ഇനി ഇന്ത്യന്‍ ജൂനിയര്‍ ടീം പരിശീലകന്‍.

ഒളിംപിക്‌സ് വെങ്കല മെഡല്‍ നേട്ടത്തോടെ അന്താരാഷ്ട്ര ഹോക്കിയില്‍ നിന്നു വിരമിച്ചതിനു പിന്നാലെയാണ് ശ്രീജേഷിനു പുതിയ ചുമതല നല്‍കിയിരിക്കുന്നത്. ശ്രീജേഷിനെ പരിശീലകനായി നിയമിച്ച കാര്യം ഹോക്കി ഇന്ത്യ സ്ഥിരീകരിച്ചു.

മറ്റൊരു ഐതിഹാസിക നീക്കവുമായി ഇതിഹാസം. ജൂനിയര്‍ പുരുഷ ഹോക്കി ടീമിന്റെ മുഖ്യ പരിശീലകനായി പിആര്‍ ശ്രീജേഷിനെ നിയമിച്ചു. കളിക്കാരനെന്ന നിലയില്‍ യുവാക്കളെ പ്രചോദിപ്പിച്ച നിങ്ങള്‍ പരിശീലകനായും അതു തുടരു. 

നിങ്ങളുടെ കോച്ചിങ് മികവുകള്‍ കാണാന്‍ കാത്തിരിക്കുന്നു. അവിടെ എക്കാലത്തേയും മികച്ച പ്രകടനം അവര്‍ത്തിക്കാന്‍ സാധിക്കട്ടെ'- ഹോക്കി ഇന്ത്യ ശ്രീജേഷിന്റെ നിയമനം വ്യക്തമാക്കി സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.

സ്‌പെയിനിനെ 2-1നു വീഴ്ത്തിയാണ് ഇന്ത്യ ടോക്യോയില്‍ നേടിയ ഹോക്കി വെങ്കലം നിലനിര്‍ത്തിയത്. അന്നും പിആര്‍ ശ്രീജേഷിന്റെ സേവുകളാണ് ഇന്ത്യയ്ക്ക് വെങ്കലം സമ്മാനിച്ചത്. സമാന മികവ് പാരിസിലും ശ്രീജേഷ് ആവര്‍ത്തിച്ചതോടെ 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഹോക്കി ടീം ഒളിംപിക്‌സ് മെഡല്‍ നിലനിര്‍ത്തിയെന്ന സവിശേഷതയുമുണ്ട്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !