ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിരെ ലോക്സഭയിൽ അവകാശലംഘന നോട്ടീസുമായി കോൺഗ്രസ്. വയനാട് ഉരുൾപ്പൊട്ടലിൽ മുന്നറിയിപ്പു നൽകിയിരുന്നു എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്ക് എതിരെയാണു നോട്ടിസ്. ലോക്സഭയെ മന്ത്രി തെറ്റിദ്ധരിപ്പിച്ചു എന്നാണ് നോട്ടീസിൽ പറയുന്നത്.
ജൂലൈ 23നു കേരളത്തിന് പ്രളയ മുന്നറിയിപ്പ് നൽകിയിരുന്നെന്നും സംസ്ഥാനം ഇതിന് അനുസരിച്ച് നടപടിയെടുത്തില്ല എന്നുമാണ് അമിത് ഷാ രാജ്യസഭയിൽ പറഞ്ഞത്. എന്നാൽ ഇത് തെറ്റാണ് എന്നാണ് കോണ്‍ഗ്രസ് വക്താവും രാജ്യസഭാ എംപിയുമായ ജയ്റാം രമേശ് അവകാശ ലംഘന നോട്ടീസിൽ പറഞ്ഞത്.കേന്ദ്ര സര്‍ക്കാര്‍ മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയെന്ന അവകാശവാദം തെറ്റാണെന്ന് തെളിഞ്ഞതോടെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് വ്യക്തമായി. ഒരു മന്ത്രിയോ അംഗമോ സഭയെ തെറ്റിദ്ധരിപ്പിക്കുന്നത് പദവിയുടെ ലംഘനവും സഭയെ അവഹേളിക്കുന്നതുമാണ്'-
ജയ്റാം രമേശ് നോട്ടീസില്‍ വ്യക്തമാക്കി. മുന്നറിയിപ്പ് ഇല്ലായിരുന്നെന്നു പ്രധാന മാധ്യമങ്ങൾ ചൂണ്ടിക്കാട്ടിയതായും നോട്ടീസിൽ പറയുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.