നമ്മുടെ തൊടികളില്‍ കണ്ടു വരുന്ന പോഷക സമൃദമായ പഴമാണ് ചാമ്പയ്ക്ക. മധുരവും പുളിയും കലര്‍ന്ന രുചിയുള്ള ചാമ്പയ്ക്കക്ക് ആരാധകര്‍ നിരവധി ആണ്..
ഇതാ ചാമ്പക്കയുടെ ആരോഗ്യവശങ്ങള്‍ക്കൂടി അറിയുക. ചാമ്പയ്ക്ക കഴിച്ചാല്‍ ഉണ്ടാവുന്ന ഗുണങ്ങള്‍.കൊളസ്ട്രോള്‍ കുറയ്ക്കുന്നു
ചാമ്പയ്ക്കയില് അടങ്ങിയിരിക്കുന്ന നാരുകളും പോഷകങ്ങളും കൊളസ്ട്രോളിനെ കുറച്ച് രക്ത സഞ്ചാരം സുഗമമാക്കുന്നു.അതിനാല്‍ കൊളസ്ട്രോള്‍ കുറയുന്നതായി മനസ്സിലാക്കാൻ സാധിക്കും.
ഹൃദയാഘാതം മസ്തിഷ്കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു
ഹൃദയാരോഗ്യത്തെയും മസ്തിഷ്കത്തെയും മികച്ചതാക്കുന്ന ഒരുപാട് ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് ഹൃദയാഘാതം മസ്തിഷ്കാഘാതം എന്നിവയെ നിയന്ത്രിക്കുന്നു.
കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുന്നു
ചാമ്പയ്ക്കയില് അടങ്ങിരിക്കുന്ന വിറ്റാമിന്‍-എ കണ്ണിന്റെ ആരോഗ്യത്തെ സംരക്ഷിക്കുന്നു.അതിനാല്‍ തിമിരം, ഹ്രസ്വദൃഷ്ടി എന്നിവയെ തടയുന്നു.
രക്ത സമ്മര്‍ദ്ദം നിയന്ത്രിക്കുന്നു
ശരീരത്തില്‍ ഉണ്ടാകുന്ന രക്തസമ്മർദ്ദം കുറയ്ക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതില്‍ ചാമ്പക്ക വലിയ പങ്ക് വഹിക്കുന്നുണ്ട്.
പ്രമേഹത്തെ ഇല്ലാതാക്കുന്നു.
പ്രമേഹ രോഗികള്‍ക്ക് ഉപയോഗിക്കാൻ സാധിക്കുന്ന മികച്ച ഒരു ഫലമാണ് ചാമ്പക്ക. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ ചാമ്പയ്ക്കായ്ക്ക് കഴിയും.
ദഹനം സുഗമമാക്കുന്നു
വയറിളക്കം ഛര്‍ദ്ദി, ദഹനക്കേട് എന്നിവക്ക് ഉത്തമം ആണ്. അതോടൊപ്പം തന്നെ ദഹനം വളരെ സുഗമമാക്കുകയും ചെയ്യുന്നു.
ബ്രസ്റ്റ് ക്യാന്‍സറിനെ തടയുന്നു
ശരീരത്തില്‍ ക്യാന്‍സര്‍ കോശങ്ങള്‍ രൂപപെടുന്നത് ചെറുക്കാന്‍ ചാമ്പക്കയ്ക്ക് കഴിയും.ഒരു പരിധിവരെ അത്തരം കോശങ്ങളെ ഇത് പ്രതിരോധിക്കുകയും ചെയ്യുന്നുണ്ട്.
കരളിനെയും കിഡ്നിയെയും സംരക്ഷിക്കുന്നു
ശരീരത്തെ വിഷവിമുക്തമാക്കാനും കരളിന്റെയും കിഡ്നിയുടെയും ആരോഗ്യം സംരക്ഷിക്കാനും ചാമ്പയ്ക്കായ്ക്ക് കഴിയും.
പ്രതിരോധശേഷി വര്‍ധിക്കുന്നു
ശരീരത്തിന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതില്‍ ചാമ്പക്കയ്ക്ക് വലിയ പങ്കുണ്ട്. അതുകൊണ്ടുതന്നെ ഇത് ദിവസവും ഉപയോഗിക്കുകയാണെങ്കില്‍ അത് വളരെ നല്ലതാണ്
ജലാംശം നല്കുന്നു
ചാമ്പയ്ക്കയില് അടങ്ങിരിക്കുന്ന ജലാംശം ചൂടിനെ തണുപ്പിക്കുന്നു.ഇത് ശരീരത്തില്‍ ജലാംശം നല്കുന്നതിനോടൊപ്പം നിർജലീകരണം കൂടി തടയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.