ചെറുതായി ഒരു പെഗ് അടിക്കുന്നതു നല്ലതാണോ?; ഡോക്ടര്‍ പറഞ്ഞിട്ടുണ്ടോ?, സന്തോഷിക്കാൻ വരട്ടെ ഇതു ശരിയാണോ?: അറിയാം,

ഒരു പെഗ് അടിക്കുന്നതു നല്ലതാണെന്നു ഡോക്ടർ പറഞ്ഞിട്ടുണ്ടല്ലോ'- മിതമായ അളവില്‍ മദ്യം ഉപയോഗിക്കുന്നതിനെ കുറിച്ചു ചിലരെങ്കിലും ഇങ്ങനെ പറയുന്നതു കേട്ടി‍ട്ടില്ലേ. ഇതു ശരിയാണോ? പൂർണമായും തെറ്റാണ്.

ഓരോ തുള്ളി മദ്യവും ശരീരത്തിലെ പല അവയവങ്ങളെ നശിപ്പിക്കുന്നുണ്ട്. എന്നാല്‍ കോശങ്ങള്‍ക്കു വീണ്ടും വളരാനുള്ള കഴിവുള്ളതിനാല്‍ ഇതു സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ പെട്ടെന്നു തിരിച്ചറിയില്ല. സർവംസഹയായ കരളാണ് ഇങ്ങനെ പുനരുജ്ജീവനമുള്ള അവയവങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത്. എന്നാല്‍ അതിനും പരിധിയുണ്ടെന്ന് ഓർക്കണം.

മസ്തിഷ്കം പോലെ ഇത്തരത്തില്‍ പുനരുജ്ജീവനമില്ലാത്ത അവയവങ്ങളുമുണ്ട്. അമിത മദ്യപാനം മൂലം നിർജലീകരണം, പക്ഷാഘാതം, ഡിമൈലിനേഷൻ (ന്യൂറോ കോശങ്ങളെ പൊതിഞ്ഞു സൂക്ഷിക്കുന്ന ആവരണത്തിനുണ്ടാകുന്ന കേടുപാട്) തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം.

 ന്യൂറോ കോശങ്ങള്‍ നശിച്ചാല്‍ പുതിയവയുണ്ടാകില്ല. സ്ഥിരം രോഗിയാകും. മദ്യത്തോടൊപ്പം നമ്മള്‍ എപ്പോഴും കേള്‍ക്കുന്ന പദമാണ് 'കപ്പാസിറ്റി'. നല്ല കപ്പാസിറ്റിയാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അതത്ര നല്ല കാര്യമല്ല. നിരന്തരം ഉപയോഗിക്കുമ്പോള്‍ മദ്യം കൈകാര്യം ചെയ്യാനുള്ള ശരീരത്തിന്റെ പ്രവർത്തനങ്ങള്‍ കുറച്ചു കൂടി വേഗത്തിലാകും. അതായത് ലഹരി കിട്ടണമെങ്കില്‍ കൂടുതല്‍ മദ്യം കുടിക്കേണ്ടി വരും.

നല്ല തണുപ്പുള്ളപ്പോള്‍ മദ്യപിച്ചാല്‍ ശരീരോഷ്മാവ് വർധിക്കുമെന്ന ധാരണയും തെറ്റാണ്. ത്വക്കിനടിയിലെ രക്തക്കുഴലുകള്‍ വികസിക്കുമ്പോള്‍ തണുപ്പു മാറിയതു പോലെ തോന്നുകയാണു ചെയ്യുന്നത്. ബോധം പോയാല്‍ പിന്നെ തണുപ്പെന്നല്ല, ഒന്നും അറിയില്ലല്ലോ. മദ്യം അനസ്തീസിയയ്ക്കു തുല്യമായ രീതിയിലാണ് പ്രവർത്തിക്കുക. 

മദ്യം കരളിനെ മാത്രം ബാധിക്കുന്നതാണ് എന്നതും തെറ്റായ ധാരണയാണ്. എല്ലാ അവയവങ്ങളെയും ബാധിക്കും. എല്ല്, പല്ല്, പേശി, തൊലി, മുടി എന്നിങ്ങനെ എല്ലാത്തിനെയും മദ്യം ബാധിക്കും. മദ്യപാനം മൂലമുള്ള ഗുരുതര ആരോഗ്യ പ്രത്യാഘാതങ്ങള്‍ ഇനി പറയാം:

കരള്‍ രോഗങ്ങള്‍: ഫാറ്റി ലിവർ (കരള്‍വീക്കം), മദ്യപാനം കാരണമുണ്ടാകുന്ന ഹെപ്പറ്റൈറ്റിസ്, സിറോസിസ്, കരള്‍ അർബുദം.

∙ ഹൃദ്രോഗങ്ങള്‍: ഉയർന്ന രക്തസമ്മർദം, ഹൃദയമിടിപ്പിലെ താളപ്പിഴകള്‍, ഹൃദയപേശികളിലെ പ്രശ്നങ്ങള്‍.

∙ അർബുദം: സ്തനങ്ങള്‍, കരള്‍, വായ, തൊണ്ട എന്നിവിടങ്ങളില്‍ കാൻസറിനുള്ള സാധ്യത കൂടുന്നു.

മാനസിക പ്രശ്നങ്ങള്‍ : വിഷാദം, ഉത്കണ്ഠ എല്ലിന്റെ കട്ടി കുറയാം,ജരാനരകള്‍ വേഗത്തില്‍ ബാധിക്കാം.

കരളിന്റെ കാര്യത്തില്‍ മദ്യം ഒരു നിശ്ശബ്ദ കൊലയാളിയാണ്. പത്തോ, ഇരുപതോ വർഷം രോഗിക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാക്കാതെ നിശ്ശബ്ദമായി കരളിനു ക്ഷതമേല്‍പ്പിച്ചുകൊണ്ടിരിക്കും. നീരുവയ്ക്കല്‍, രക്തം ഛർദിക്കല്‍, തലച്ചോറിനെ ബാധിക്കല്‍ എന്നിവ കരള്‍ രോഗത്തിന്റെ അന്ത്യ ഘട്ട ലക്ഷണങ്ങളാണ്.

 പിന്നീടു കരള്‍ മാറ്റിവയ്ക്കല്‍ മാത്രമാണു പോംവഴി. ഫൈബ്രോസ്കാൻ ഉള്‍പ്പെടെയുള്ള പരിശോധനകളിലൂടെ സ്ഥായിയായ ക്ഷതമുണ്ടാകുന്നതിനു മുൻപു കരളിനെ പൂർവ സ്ഥിതിയിലേക്കു തിരികെയെത്തിക്കാനാകും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !