ചെന്നൈ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് ശേഷം തങ്ങള്‍ക്ക് സിനിമയില്‍ നിന്ന് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നിരവധി നടിമാരാണ് രംഗത്തുവന്നത്.അത് വലിയ വിവാദങ്ങള്‍ക്കാണ് വഴിതെളിച്ചത്. അമ്മയിലെ കൂട്ടരാജിയ്ക്കും ഫെഫ്കയിലെ പൊട്ടിത്തെറിയ്ക്കും ഈ സംഭവങ്ങള്‍ വഴിതെളിച്ചിരിക്കുകയാണ്.
ഈ അവസരത്തില്‍ ഒരിക്കല്‍ സിനിമയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചുകൊണ്ടുള്ള നടി ശോഭനയുടെ അഭിമുഖം വൈറലാകുകയാണ്.സിനിമയില്‍ അഭിനയിക്കാന്‍ ദുപ്പട്ട ധരിച്ചു നിന്ന ശോഭനയില്‍ നിന്നും ആ ദുപ്പട്ട നിരബന്ധപൂര്വം എടുത്തു മാറ്റിയ ഒരു സംഭവമായിരുന്നു ഇത്. ഈ സംഭവം തന്നിലേല്‍പ്പിച്ച ഷോക്ക് വളരെ വലുതായിരുന്നുവെന്നും താരം ഓര്‍ക്കുന്നു.
വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സിനിമാ ജീവിതത്തില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വേളയില്‍ ശോഭന നല്കിയ ഒരു അഭിമുഖത്തിലാണ് ഈ വിവരം പുറത്തുവന്നത്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന കാര്യത്തില്‍ ശോഭനയ്ക്ക് വ്യക്തതയില്ല
തമിഴ് സിനിമയില്‍ ആദ്യമായി അഭിനയിക്കാന്‍ പോയതായിരുന്നു ശോഭന അന്ന്. ഇത് സ്ത്രീകളെ മാനിക്കുന്നില്ല എന്നതിന് തെളിവാണോ എന്ന ചോദ്യത്തിന്, ആ ചെയ്തത് പുരുഷനല്ല, സ്ത്രീയായിരുന്നു എന്നാണ് ശോഭന നല്കിയ പ്രതികരണം. ഒരു പുരുഷന് വന്ന് അത്രയും സ്വാതന്ത്ര്യത്തോടെ ദുപ്പട്ട എടുത്തുമാറ്റാന്‍ സാധിക്കുമോയെന്ന് ശോഭനയുടെ മറുചോദ്യം
"അമ്മാ, ഈ ദുപ്പട്ടയൊന്നും വേണ്ടാ' എന്ന് ഒരു സ്ത്രീ തന്റെയടുക്കല്‍ പറഞ്ഞതിനാല്‍, ഈ വിഷയം അക്കാലത്ത് ലഘൂകരിക്കപ്പെട്ടു പോയതായി ശോഭന ഓര്‍ക്കുന്നു. അതിനു ശേഷവും ഒട്ടനവധി തമിഴ് സിനിമകളില്‍ ശോഭന വേഷമിട്ടു. നടന് രജനികാന്തിന്റെ നായികയായും ശോഭന അഭിനയിച്ചിട്ടുണ്ട്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.