പ്രസ്റ്റൺ മലയാളി ആത്മഹത്യ ചെയ്തു; 2 ദിവസം ജയിലില്‍ വാസം, പിന്നാലെ ജീവനൊടുക്കല്‍

പ്രസ്റ്റണ്‍: യുകെ മലയാളികളെ ഞെട്ടിച്ച് വീണ്ടും തുടര്‍ മരണങ്ങൾ എത്തിയ ആഴ്ച ആണിത്. കോട്ടയം സ്വദേശി സോണിയയും ഭർത്താവ് അനിലും ബിന്ദു വിമലും മനസ്സിൽ നിന്ന് മായും മുമ്പ് ആണ് പ്രസ്റ്റൺ മലയാളിയുടെ മരണ വാര്‍ത്ത പുറത്തു വന്നത്. 

പ്രസ്റ്റണില്‍  അനീഷ് ജോയ് എന്ന മലയാളി  കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്തു എന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ ആണ് ഇപ്പോൾ പുറത്ത് വരുന്നത്. ലങ്കന്‍ഷെയര്‍ ആന്റ് സൗത്ത് കുംബ്രിയ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് ജീവനക്കാരനായിരുന്നു. നാട്ടില്‍ ഇടുക്കി കട്ടപ്പന സ്വദേശിയാണ് അനീഷ് ജോയ്. കോണ്‍ഗ്രസ് മുന്‍ കട്ടപ്പന മണ്ഡലം മുന്‍ പ്രസിഡണ്ട് ജോയി പോരുന്നോലിയുടെ മകനാണ്.

നാലു വര്‍ഷം മുമ്പ് യുകെയിലെത്തിയ അനീഷ്, ഭാര്യ ടിന്റു അഗസ്റ്റിനും രണ്ടു മക്കള്‍ക്കും ഒപ്പമായിരുന്നു കുടുംബസമേതം പ്രസ്റ്റണ്‍ ലങ്കെന്‍ഷെയറില്‍ കഴിഞ്ഞിരുന്നത്.  ഭാര്യ ടിന്റു NHS നഴ്സാണ്.

രണ്ടു ദിവസം മുമ്പ് കുടുംബ പ്രശ്നങ്ങളെ തുടര്‍ന്ന് ഭാര്യ പൊലീസിനെ വിളിക്കുകയും തുടര്‍ന്ന് അനീഷിനെ അറസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. രണ്ടു ദിവസം ജയിലില്‍ കഴിഞ്ഞതിനു പിന്നാലെ വീട്ടിലെത്തിയ അനീഷ് ആത്മഹത്യാ കുറിപ്പ് എഴുതി വച്ച ശേഷമാണ് ജീവനൊടുക്കിയത്. ഇതു പൊലീസ് കണ്ടെടുക്കുകയും ഭാര്യയ്ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. 

സ്വത്ത് സംബന്ധമായ കാര്യങ്ങളും അന്ത്യോപചാര ചടങ്ങുകളും സംബന്ധിച്ചുള്ള കാര്യങ്ങളാണ് കുറിപ്പില്‍ അനീഷ് അവസാനമായി കുറിച്ചിരുന്നത്. 

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !