ആന്ധ്രാപ്രദേശ് : ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമാണ് തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രം, ഈ ക്ഷേത്രത്തിന്റെ വരുമാനം വർഷം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.
ക്ഷേത്രം പോലെ തന്നെ പ്രശസ്തമാണ് ഈ ക്ഷേത്രത്തില്‍ നിവേദിക്കുന്ന ലഡ്ഡുവും . തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു വിതരണം ആരംഭിച്ചിട്ട് 309 വർഷമാണ് പൂർത്തിയാകുന്നത് .1715 ഓഗസ്റ്റ് 2 നാണ് തിരുപ്പതി ക്ഷേത്രത്തില്‍ ലഡ്ഡു തയ്യാറാക്കാൻ ആരംഭിച്ചത്. 1803 മുതലാണ് തിരുമല തിരുപ്പതി ദേവസ്ഥാനം തങ്ങളുടെ ഭക്തര്‍ക്ക് ഈ പ്രസാദം നല്‍കാന്‍ തുടങ്ങിയത്. അന്ന് ബൂണ്ടി എന്ന ഒരു തരം മധുരപലഹാരത്തിന്റെ രൂപത്തിലായിരുന്നു പ്രസാദം നല്‍കിയിരുന്നത്.
വിശ്വാസമനുസരിച്ച്, ഈ പ്രസാദം സ്വീകരിക്കാതെ തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടനം 1പൂർത്തിയാകില്ലെന്ന് പറയപ്പെടുന്നു. അതിനാല്‍ ഇവിടെയെത്തുന്ന ഭക്തർ ലഡ്ഡു പ്രസാദം സ്വീകരിക്കാതെ വീട്ടിലേക്ക് പോകാറില്ല.
1950ലാണ് ലഡ്ഡുവിന് വേണ്ട ചേരുവകളുടെ അളവ് തിരുമല തിരുപ്പതി ദേവസ്ഥാനം നിശ്ചയിച്ചത്. എന്നാല്‍ വര്‍ഷം തോറും ഭക്തരുടെ എണ്ണം കൂടി വന്നതോടെ ലഡ്ഡു നിര്‍മ്മാണവും വര്‍ധിച്ചു. 2001ലാണ് അവസാനമായി ലഡ്ഡുവിലെ ചേരുവകളെ പരിഷ്‌കരിച്ചത്.
അതനുസരിച്ചാണ് ഇപ്പോഴും ക്ഷേത്രത്തില്‍ ലഡ്ഡു വിതരണം നടത്തുന്നത്.270 ഷെഫുകള്‍ ഉള്‍പ്പെടെ 620 പേർ ദിവസവും ലഡു നിർമാണ യൂണിറ്റില്‍ ജോലി ചെയ്യുന്നുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.