ആലപ്പുഴ: ഭക്ഷ്യവിഷബാധയേറ്റ് യുവതിക്ക് ദാരുണാന്ത്യം. ആലപ്പുഴ ചേർത്തല സ്വദേശിനി ജെ ഇന്ദു (42) ആണ് മരിച്ചത്. തുമ്ബച്ചെടി കൊണ്ടുള്ള തോരൻ കഴിച്ചതാണ് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായതെന്ന് ബന്ധുക്കള്‍ പറയുന്നു.
വ്യാഴാഴ്‌ച രാത്രി ഇന്ദു തുമ്പ കൊണ്ടുണ്ടാക്കിയ തോരൻ കഴിച്ചെന്നും പിന്നാലെ അസ്വസ്ഥത പ്രകടിപ്പിച്ചെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.അടുത്തിടെ ഹരിപ്പാട് സ്വദേശി അരളിപ്പൂവ് ചവച്ചതിന് പിന്നാലെ മരണപ്പെട്ടിരുന്നു. സൂര്യ സുരേന്ദ്രനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കുഴഞ്ഞു വീണ് മരിച്ചത്.
പള്ളിപ്പാട് നീണ്ടൂർ കൊണ്ടൂരേത്ത് സുരേന്ദ്രൻ - അനിത ദമ്ബതികളുടെ മകളായ സൂര്യ സുരേന്ദ്രൻ (24) ഏപ്രില്‍ 29 തിങ്കളാഴ്‌ച പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. അരളിയുടെ പൂവോ, ഇലയോ നുള്ളി വായിലിട്ടു ചവച്ചത് മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.
യു.കെയില്‍ നഴ്സിംഗ് ജോലി കിട്ടി, യാത്രയ്ക്കു പുറപ്പെടുന്നതിനു മുമ്പ് അയല്‍വീടുകളില്‍ യാത്രപറയാൻ പോയതായിരുന്നു സൂര്യ. മടങ്ങുംവഴി മൊബൈലില്‍ കാള്‍ വന്നപ്പോള്‍ അടുത്തുള്ള അരളിച്ചുവട്ടില്‍ നിന്ന് ഫോണെടുത്തു. സംസാരത്തിനിടെ അരളിയുടെ ഇലയും പൂവും പറിച്ചെടുത്ത് വെറുതെ അതിന്റെ തുമ്പ് വായില്‍വച്ചു കടിച്ചു. പെട്ടെന്ന് തുപ്പിക്കളയുകയും ചെയ്തു.
ഏപ്രില്‍ 28 ഞായറാഴ്ച രാവിലെ 11.30 ഓടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് സൂര്യയും കുടുംബവും യാത്ര തിരിച്ചത്. യാത്രയ്ക്കിടെ പലതവണ ഛർദ്ദിച്ചെങ്കിലും ഭക്ഷണത്തിന്റേതാണെന്ന് കരുതി.
രാത്രി എട്ട് മണിയോടെ എമിഗ്രേഷൻ പരിശോധനയ്ക്കിടെ കുഴഞ്ഞുവീണ സൂര്യയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരുമലയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരണപ്പെടുകയായിരുന്നു.
സംഭവത്തെത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തർക്ക് കൊടുക്കുന്ന പ്രസാദങ്ങളില്‍ നിവേദ്യത്തിലും അരളിപ്പൂവ് ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
എന്നാല്‍ പൂജയ്ക്കായി അരളിപ്പൂവ് ഉപയോഗിക്കുന്നതില്‍ തടസമില്ലെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.