ന്യൂസീലാൻഡ്: ന്യൂസിലാൻഡിൽ ടാക്സി ഡ്രൈവറായി പിണറായി വിജയൻ ; സോഷ്യല്‍ മീഡിയയില്‍ വൈറലായി അപരന്റെ ഫോട്ടോകള്‍
ന്യൂസീലൻഡില്‍ ടാക്സി കാറില്‍ കയറിയ മലയാളി യുവതി ഒന്നു ഞെട്ടി. വാഹനമോടിക്കുന്ന ആളുടെ മുഖം നല്ല പരിചയം. ഒറ്റ നോട്ടത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ. പിണറായി വിജയന്റെ അപരനായ ടാക്സി ഡ്രൈവറെ കണ്ടുമുട്ടിയത്
ന്യൂസീലൻഡില്‍ ആരോഗ്യമേഖലയില്‍ ജോലി ചെയ്യുന്ന മലയാളിയായ ഷിബി സാൻകുട്ടി ആണ്.ഇൻവർകാർഗില്ലില്‍ നിന്ന് ജോലിസ്ഥലത്തേക്ക് വിളിച്ച ടാക്സിയില്‍ അവിചാരിതമായി പിണറായി വിജയന്റെ അപരനെ കണ്ടതിന്റെ വിഡിയോ, കൗതുകം തോന്നി പകർത്തുകയായിരുന്നു.
സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോ ഇതിനകം വൈറലായി. വിഡിയോ വൈറലായതോടെ പലരും അദ്ദേഹത്തെ കാണാൻ ആഗ്രഹം.പ്രകടിപ്പിച്ചതായി ന്യൂസീലൻഡ് മലയാളീസ് എന്ന ഇൻസ്റ്റഗ്രാം പേജ് അഡ്മിനും ന്യൂസീലൻഡ് പൊതുഗതാഗത സംവിധാനമായ മെറ്റ്ലിങ്കിലെ സർവീസ് ഡെലിവറി സൂപ്പർവൈസറുമായ ജോയല്‍ ജോസഫ് പറഞ്ഞു.
നിർഭാഗ്യവശാല്‍, അതൊരു റാൻഡം ടാക്സി ആയതിനാല്‍ ഡ്രൈവറെ സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമായില്ല. ആളെ കണ്ടെത്താൻ സാധിക്കുമോയെന്ന അറിയില്ലെന്നും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.