കോട്ടയം വെള്ളിയന്നൂര്‍ പുതുവേലി കാഞ്ഞിരമല ആരാധനമഠത്തില്‍ കന്യാസ്ത്രീയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
മഠത്തിനുള്ളിൽ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത് കാഞ്ഞിരപ്പള്ളി സ്വദേശി അൻ മരിയ (51) ആണ് മരണപ്പെട്ടത്. പുതുവേലി മോണിങ് സ്റ്റാർ മഠത്തിലെ മുറിയിലാണ് ഇവരെ തൂങ്ങി മരിച്ച നിലയിൽ കൂടെയുള്ളവർ കണ്ടെത്തിയത്. കഴിഞ്ഞ എട്ട് ദിവസമായി കാഞ്ഞിരമല ആരാധനാ മഠത്തില്‍ പ്രാര്‍ത്ഥനയ്ക്ക് എത്തിയതായിരുന്നു.
പോസ്റ്റ് മോർട്ടത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പുറത്തു വിടുമെന്ന് പോലീസ് വൃത്തങ്ങൾ പറയുന്നുണ്ടെങ്കിലും മരണകാരണത്തെ കുറിച്ച് യാതൊരു വിവരവും ഇല്ലന്നാണ് മഠത്തിലെ അന്തേവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം..
വിവരമറിഞ്ഞു നൂറുകണക്കിന് ജനങ്ങൾ സ്ഥലത്തു തടിച്ചു കൂടിയിട്ടുണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥ സംഘവും സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്... കൂടുതൽ വാർത്തകളും വിവരങ്ങളും അറിയാൻ ഞങ്ങളുടെ യുട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.