കൽപ്പറ്റ: വയനാട് മേപ്പാടി മുണ്ടക്കൈ, ചൂരൽ മല ഉള്‍പ്പെടെ പ്രദേശത്ത് ഉരുൾപൊട്ടൽ. നിരവധി വീടുകൾ മണ്ണിനടിയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഇതേതുടര്‍ന്നുണ്ടായ മണ്ടിടിച്ചിലിലും മലവെള്ളപ്പാച്ചിലിലും പലസ്ഥലങ്ങളും ഒറ്റപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. മേപ്പാടിയും മുണ്ടക്കൈയും ചൂരല്‍മലയും ഉള്‍പ്പെടെ പ്രദേശത്തെ പല സ്ഥലങ്ങളും ഒറ്റപ്പെട്ടു. ചൂരല്‍മല-മുണ്ടക്കൈ റോഡ് ഒലിച്ചുപോയി.
ഫയർ ഫോഴ്സ് സംഘം സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. രക്ഷാപ്രവർത്തനം തുടങ്ങി. ഉരുൾപൊട്ടൽ തുടരുന്നു, വലിയ ശബ്ദത്തോടെ മലവെള്ളപ്പാച്ചിൽ വീടുകൾ വെള്ളത്തിനടിയിൽ ആയതോടെ നിരവധിപേർ മണ്ണിനടിയിലായെന്ന് സൂചന. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് ഉരുൾ പൊട്ടിയത്. വീടുകൾ തകർന്നതായും, നിരവധിപേർ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നതായും റിപ്പോട്ടുകൾ ഉണ്ട്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.
ചൂരൽമല വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതിചെയ്യുന്ന ഭാഗത്ത് വരെ വൻ മണ്ണിടിച്ചിലുണ്ടായതായി നാട്ടുകാര്‍ പറയുന്നു.ചൂരൽ മലയിലേക്ക് പോകുന്ന റോഡിൽ പലയിടത്തും ഗതാഗത തടസ്സം. മേഖലയിൽ പലയിടങ്ങളും ഒറ്റപ്പെട്ട അവസ്ഥയാണ്. ആളുകള്‍ മണ്ണിനടിയിൽപ്പെട്ടു കിടക്കുന്നതായും സംശയമുണ്ടെന്നും നാട്ടുകാര്‍ പറഞ്ഞു. മുണ്ടക്കൈ പുഞ്ചിരി മട്ടം ഭാഗത്തുനിന്ന് രണ്ടുമണിയോടെ വലിയ ശബ്ദത്തോടെ ഉരുൾപൊട്ടിയെന്നാണ് പ്രദേശവാസികൾ പറയുന്നത്.
അഗ്നിരക്ഷാ സേന, എൻ.ഡി.ആർ.എഫ്. അടക്കമുള്ളവർ സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. പ്രദേശത്തേക്കുള്ള ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. റോഡുകൾ ഒലിച്ചുപോയാതായി നാട്ടുകാർ പറയുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ രക്ഷാപ്രവർത്തനത്തിനും വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്. ബുൾഡോസറെത്തിച്ച് റോഡിലെ മണ്ണ് നീക്കം ചെയ്യാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്.
മേപ്പാടി മുണ്ടക്കായ്, സ്കൂൾ റോഡ് പരിസരങ്ങളിൽ നിരവധി കുടുംബങ്ങൾ മണ്ണിന് അടിയിൽപ്പെട്ടും, വെള്ളം കയറിയും വീടിന് മുകളിൽ മരം വീണും മറ്റും ഒറ്റപ്പെട്ടതായി പ്രാഥമിക വിവരം. റോഡിൽ ബ്ലോക്ക് അനുഭവപ്പെടുന്നതിനാൽ രക്ഷാപ്രവർത്തകർക്ക് സംഭവ സ്ഥലത്തേക്ക് എത്തിപ്പെടാൻ പ്രയാസ്സം നേരിടുന്നുണ്ട്.
കാശ്മീര്‍ ദ്വീപില്‍ വെള്ളം കയറി. ഒരു കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു. ബാണാസുര സാഗര്‍ ഡാം വൃഷ്ടി പ്രദേശങ്ങളിലും കനത്ത മഴ പെയ്തു. ജലനിരപ്പ് 773.50 ആയി ഉയര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കും. നിലവിലെ ജലനിരപ്പ് 772.50 ആണ്. ഡാമിന്റെ സമീപപ്രദേശങ്ങളിലുള്ളവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.
മാനന്തവാടി പെരുവകയില്‍ റോഡരിക് പുഴയിലേക്ക് ഇടിഞ്ഞു. പെരുവക കൂവളമൊട്ടംകുന്ന് റോഡിലാണ് മണ്ണിടിഞ്ഞത്. റോഡിലൂടെയുള്ള ഗതാഗതം താല്‍ക്കാലികമായി നിരോധിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.