ഇരുട്ടി: പുതിയ സ്വകാര്യ സ്കൂൾ കെട്ടിടത്തിൽ നടത്തിയ ഗണപതി ഹോമം തടഞ്ഞ എസ്എഫ്ഐയും ഡിവൈഎഫ്ഐയും മൂവാറ്റുപുഴ നിർമ്മല കോളേജിൽ നിസ്കാരം നടത്തുവാൻ പ്രത്യേക സൗകര്യം ഏർപ്പെടുത്തണമെന്ന് പറയുന്നത് ഇരട്ടത്താപ്പാണന്നും ,മതസ്പർദ്ധ വളർത്തിക്കൊണ്ട് രാഷ്ട്രീയ നേട്ടം ഉണ്ടാക്കുവാനുള്ള കുൽസിത നീക്കം അവസാനിപ്പിക്കണമെന്നും കേരള കോൺഗ്രസ് ഡെമോക്രാറ്റിക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു.
കേരള കോൺഗ്രസ് കണ്ണൂർ ജില്ലാ നേതൃയോഗവും തെരഞ്ഞെടുപ്പും ഇരുട്ടി മാരാർജി ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കണ്ണൂർ ജില്ലയിലെ വന്യമൃഗ അക്രമം തടയുന്നതിനും രൂക്ഷമായ തെരുവുനായ ശല്യം ഒഴിവാക്കുന്നതിനും കാർഷിക വിളകളുടെ വില തകർച്ച പരിഹരിക്കുന്നതിനും കേന്ദ്രസർക്കാരിന് മുന്നിൽ കേരള കോൺഗ്രസ് സമ്മർദ്ദം ചെലുത്തുമെന്നും സജി പറഞ്ഞു.
കേരള കോൺഗ്രസ് ഡെമോക്രാറ്റിക് വർക്കിംഗ് ചെയർമാൻ ഡോ: ദിനേശ് കർത്ത അധ്യക്ഷത വഹിച്ചു.കേരള കോൺഗ്രസ് വൈസ് ചെയർമാൻ പ്രൊഫ:ബാലുജി വെള്ളിക്കര, കേരള കോൺഗ്രസ് ജനറൽ സെക്രട്ടറി ലൗജിൻ മാളിയേക്കൽ, ഫൽഗുണൻ മേലേടത്ത് ജോസ് മാലിക്കൽ, ബിനോജ് കെ പി, സണ്ണി നീണ്ടൂർ, ജയപ്രകാശ് കാവുംമ്പയിൽ , സിബി പുളിച്ചമാക്കൽ, മാത്തുക്കുട്ടി പാലക്കൽ, ഷിജോ ചാക്കലമുറി, കാർത്തികേയൻ കെ ജി, പ്രമോദ് കൊട്ടില, ജോസഫ് പി ജെ, രാജപ്പൻ എ കെ, രാജു തോമസ്, സന്തോഷ് പി എം, രാജപ്പൻ എ കെ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.