കരിപ്പൂര്‍: വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഏഷ്യയുടെ ക്വാലലംപൂര് വിമാന സര്‍വീസ് ഓഗസ്റ്റ് ഒന്ന് മുതല്‍ ആരംഭിക്കും.
എയർ ഏഷ്യയ്ക്ക് വിവിധ രാജ്യങ്ങളിലേക്കു കണക്ഷൻ വിമാനങ്ങളുള്ളതിനാല്‍ ക്വാലലംപുരിൽ നിന്ന് വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇനി യാത്ര എളുപ്പമാകും.
ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ ക്വാലാലംപൂരില്‍ നിന്ന് കോഴിക്കോടേക്കും ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കോഴിക്കോട് നിന്ന് ക്വാലലംപൂരിലേക്കുമാണ് സര്‍വീസുകളുള്ളത്.
പ്രാദേശിക സമയം രാത്രി 9.55ന് ക്വാലലംപുരിൽ നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് കോഴിക്കോട്ടെത്തും. പിറ്റേന്ന് പുലർച്ചെ 12.10ന് കോഴിക്കോട് നിന്ന് വിമാനം പുറപ്പെടും. മൂന്ന് മാസം മുമ്പേ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.