തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് ആദ്യമെത്തിയ മദർഷിപ്പായ സാന്‍ ഫെര്‍ണാണ്ടോയില്‍നിന്ന് കണ്ടെയ്നര്‍ ഇറക്കുന്നത് പുരോഗമിക്കുന്നു. ആയിരത്തിലേറെ കണ്ടെയ്നറുകള്‍ ഇതുവരെ ഇറക്കി. ആകെ 1930 കണ്ടെയ്നറുകളാണ് വിഴിഞ്ഞത്ത് ഇറക്കുക. 607 കണ്ടെയ്നറുകള്‍ തിരികെ കയറ്റിയ ശേഷം റീ പൊസിഷന്‍ ചെയ്യുന്ന ജോലിയും നടക്കും. തുടർന്ന് സാന്‍ ഫെര്‍ണാണ്ടോ ഞായറാഴ്ച രാവിലെ തിരികെ പോകും.
തിങ്കളാഴ്ച ഫീഡര്‍ വെസ്സല്‍ എത്തും. കൊളംബോ തുറമുഖമാണ് സാന്‍ ഫെര്‍ണാണ്ടോയുടെ അടുത്ത ലക്ഷ്യം. പുതിയ തുറമുഖം ആയതിനാല്‍ ട്രയല്‍ റണ്ണില്‍ കണ്ടെയ്നറുകള്‍ ഇറക്കുന്നതു സാവധാനത്തില്‍ ആയിരുന്നു. ഇതാണ് കപ്പലിന്റെ മടക്കയാത്ര ഒരു ദിവസം കൂടി നീണ്ടത്. ഓട്ടമേറ്റഡ് സംവിധാനത്തിലാണ് പ്രവര്‍ത്തനം.
ട്രെയ്ലര് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരും തുറമുഖവുമായി പൊരുത്തപ്പെട്ടു വരുന്നതേയുള്ളൂ. അടുത്ത കപ്പല്‍ എത്തുന്നതോടെ തുറമുഖത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗം കൂടുമെന്ന് അധികൃതർ പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.